
കാഞ്ഞങ്ങാട്ടെ തലമുതിർന്ന സിപിഎം നേതാവും പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് അംഗവുമായ പുല്ലൂർ തട്ടുമ്മലിലെ ടിവി കരിയന്‍ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയോടെ ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മാവുങ്കൽ സഞ്ജീവനി ആശുപത്രി മോർച്ചറിയിൽ. ദീർഘകാലം സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. നേരത്തെ ബീഡി തൊഴിലാളിയായിരുന്നു. ഡിവൈഎഫ്ഐ, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ തുടങ്ങിയ സംഘടനകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: നിർമല. മക്കൾ: വിനോദ്, മനു. മരുമക്കൾ: രസ്‌ന, വിനീത