The Times of North

Breaking News!

സിപിഎം കാസർകോട് ജില്ലാ സമ്മേളനം: മുഖ്യമന്ത്രിക്കും നേതാക്കൾക്കും സിപിഐക്കും എതിരെ രൂക്ഷ വിമർശനം    ★  ഫുട്ബോൾ മത്സരം നടത്തി എസ്ഐക്ക് യാത്രയയപ്പ്      ★  വ്യാപാരികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു   ★  ശ്രേഷ്ഠ ഭാരത പുരസ്കാരം നേടിയ ഡോ: സുനിൽകുമാർ കോറോത്തിനെ ആദരിച്ചു   ★  ക്രിസ്തുമസ് - നവവത്സര ബമ്പർ നറുക്കെടുത്തു; ഭാഗ്യ നമ്പർ XD387132   ★  കോ ഒപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ജന്മദിനം ആഘോഷിച്ചു.   ★  മഹാത്മാജി വാർഡ് കുടുംബ സംഗമം രമേശൻ കരുവാചേരി ഉദ്ഘാടനം ചെയ്തു   ★  പകുതി വിലക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്;കണ്ണൂരില്‍ മാത്രം 2000ലേറെ പരാതികള്‍   ★  ബേക്കലിൽ മംഗളൂരു ചെന്നൈ മെയിലിന് നേരെ കല്ലേറ്; രണ്ടുപേർ അറസ്റ്റിൽ   ★  പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടലുടമ പിടിയിൽ

സിപിഎം കാസർകോട് ജില്ലാ സമ്മേളനം: മുഖ്യമന്ത്രിക്കും നേതാക്കൾക്കും സിപിഐക്കും എതിരെ രൂക്ഷ വിമർശനം 

സേതു ബങ്കളം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും ഉദ്ഘാടകനായ പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇ പി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾക്കും എതിരെ രൂക്ഷ വിമർശനം. ഉദ്ഘാടകനായ പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ നടത്തിയപ്രസംഗത്തിലെ ചില പരാമർശങ്ങളെ കുറിച്ചാണ് നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ കൂടിയായ പി.പി മുഹമ്മദ് റാഫിയുടെ രൂക്ഷവിമർശനം. വിജയരാഘവൻ മാധ്യമങ്ങളെ കളിയാക്കാനായി നടത്തിയ ചില പരാമർശങ്ങൾ അനവസരത്തിൽ ആയിപ്പോയെന്ന് മുഹമ്മദ് റാഫി ആരോപിച്ചു. ഡൽഹിയിൽ പുലിയിറങ്ങിയതിനെക്കുറിച്ച് ആയിരുന്നു വിജയരാഘവന്റെ പരാമർശം. എന്നാൽ കാഞ്ഞങ്ങാട് പോലും പുലി ഇറങ്ങുന്നുണ്ടെന്നും അത് ഗൗരവമായി കാണണമെന്നും എന്നാൽ ഉദ്ഘാടന പ്രസംഗത്തിൽ വിജയരാഘവൻ തമാശയായിട്ടാണ് പറഞ്ഞതെങ്കിലും അത് ശരിയായില്ല എന്നും മുഹമ്മദ് റാഫി ആരോപിച്ചു. തദ്ദേശസ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ചില നികുതി വർദ്ധനവുകൾ ജനങ്ങൾക്ക് ഭാരമായി ഇതിന് ഉത്തരവാദി തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷാണെന്നും വിമർശനം ഉണ്ടായി. മുഖ്യമന്ത്രിയുടെ പ്രവർത്തന രീതികളും പെരുമാറ്റവും ചില പരാമർശങ്ങളും ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റാൻ ഇടയാക്കിയെന്ന് പ്രതിനിധികൾ ചർച്ചയിൽ ആരോപിച്ചു. ഇ .പി ജയരാജന്റെ പ്രസംഗം പലപ്പോഴും പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതായും ചർച്ചയിൽ പങ്കെടുത്ത മറ്റൊരു പ്രതിനിധി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയ ഇ പി ജയരാജന്റെ കട്ടൻചായയും പരിപ്പുവടയും, ബിജെപി ദേശീയ നേതാവിൻ്റെ ഗൃഹ സന്ദർശനവും തെരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയതായും പ്രതിനിധികൾ ചർച്ചയിൽ ചൂണ്ടിക്കാട്ടി. ചിരിച്ചുകൊണ്ടിരുന്ന എം വി ഗോവിന്ദൻ സെക്രട്ടറി ആയ ശേഷം ചിരി മാഞ്ഞു പോയതായി ചർച്ചയിൽ പങ്കെടുത്ത പ്രതിനിധി ആരോപിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ന്യൂനപക്ഷ പ്രീയണന നയം മറ്റു മതങ്ങളെ പാർട്ടിയിൽ നിന്നും അകറ്റാൻ ഇടയാക്കിയതായും മറ്റു മതപണ്ഡിതന്മാർ പോലും പാർട്ടിക്കെതിരായി മാറിയെന്നും ചർച്ചയിൽ വിമർശനം ഉയർന്നു. ജില്ലയോട് പാർട്ടിയും സർക്കാരും കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും വിമർശനം ഉണ്ടായി ജില്ലക്ക് അനുവദിച്ച മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങാത്തത് കാസർകോട് ജില്ലയോടുള്ള ഏറ്റവും വലിയ അവഗണനയാണെന്നും വിമർശനം ഉണ്ടായി. സാമ്പത്തിക ആരോപണങ്ങളെ തുടർന്നു ജില്ലാ കമ്മിറ്റിയംഗം ടി കെ രവിക്കെതിരെ പാർട്ടിയെടുത്ത നടപടി ലഘൂകരിച്ചതായി പോയെന്ന് വരാം എളേരിയിൽനിന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധി ചൂണ്ടിക്കാട്ടി.രവിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുക അല്ലായിരുന്നു വേണ്ടതെന്നും പാർട്ടിയിൽ നിന്നും പുറത്താക്കുന്ന കർശന നടപടി വേണമായിരുന്നു എന്നും രവിയുടെ ഇപ്പോഴത്തെ നടപടികളും നിലപാടുകളും പാർട്ടി വിരുതന്മാരുമായി തോളോട് തോൾ ചേർന്ന് കൊണ്ടാണെന്നും പാർട്ടിയുടെ ശക്തികേന്ദ്രമായ കിനാനൂർ-കരിന്തളം പഞ്ചായത്തിൽ മുന്നണി ഭരണത്തെ യുഡിഎഫിന്റെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടാനുള്ള നീക്കം ആണെന്നും പ്രതിനിധി ആരോപിച്ചു. മന്ത്രി മുഹമ്മദ് റിയാസിന് ബിജെപി കേന്ദ്ര മന്ത്രിമാരുമായി ചങ്ങാത്തം ഉണ്ടെന്നും കാസർകോട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാനായി പുറപ്പെട്ട റിയാസ് കണ്ണൂരിൽ എത്തിയപ്പോൾഗഡ്ഗരി വരുന്നില്ലെന്ന് അറിഞ്ഞ് കണ്ണൂരിൽ നിന്നും തിരിച്ചു പോയതായും ഇത് ശരിയായ നടപടിയായില്ലെന്നും മറ്റൊരു പ്രതിനിധി ചൂണ്ടിക്കാട്ടി.തൃക്കരിപ്പൂരിൽ നിന്നും കുഞ്ഞിക്കണ്ണൻ,ചെറുവത്തൂരിൽ നിന്നും രജീഷ് വെള്ളാട്ട്,എളേരിയിൽ നിന്നും അപ്പുക്കുട്ടൻ, കാഞ്ഞങ്ങാട്ടു നിന്നും കാറ്റാടികുമാരൻ, നീലേശ്വരത്തു നിന്നും മുഹമ്മദ് റാഫി, മഞ്ചേശ്വരത്തു നിന്നും അബ്ദുൽ റസാഖ് ചിപ്പർ, കുമ്പളയിൽ നിന്നും നാസറുദ്ദീൻ മലങ്കാർ, കാസർകോട്ടിൽ നിന്നും ശിവപ്രസാദ്, കാറടുക്കയിൽ നിന്നും ബാലകൃഷ്ണൻ, ബേഡഡുക്കയിൽ അടുക്കയിൽ നിന്നും രാമചന്ദ്രൻ, ഉദുമയിൽ നിന്നും രാജേന്ദ്രൻ, പനത്തടിയിൽ നിന്നും ദിലീപ് മാസ്റ്റർ, എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

Read Previous

ഫുട്ബോൾ മത്സരം നടത്തി എസ്ഐക്ക് യാത്രയയപ്പ്   

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73