കാഞ്ഞങ്ങാട്: ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഎം ജില്ലാസമ്മേളനത്തിന്റെ വിപുലമായ അനുബന്ധ പരിപാടികൾ 14 മുതൽ തുടങ്ങും. ആദ്യസെമിനാർ കഴിഞ്ഞ അഞ്ചിന് പൈവളിഗെയിൽ നടന്നു. 14 മുതൽ എല്ലാ ഏരിയകളിലും പ്രമുഖർ പങ്കെടുക്കുന്ന സെമിനാറുകൾ തുടരും. 1 1 മുതൽ കലാകായിക മത്സരങ്ങളും നടക്കും.
തീയതി സെമിനാർവിഷയം സ്ഥലം പങ്കെടുക്കുന്നവർ
14 വിജ്ഞാനസമ്പദ്‌ഘടനയും കേരളവും നീലേശ്വരം പ്രൊഫ. സി രവീന്ദ്രനാഥ്
14 ചരിത്രത്തിലെ തിരുത്തുകൾ പനത്തടി ദിനേശൻ പുത്തലത്ത്
18 ലിംഗനീതിയുെടെ മാനങ്ങൾ ബേഡകം ഡോ. ടി എൻ സീമ
20 ഭാവി സോഷ്യലിസത്തിന്റേത് ഉദുമ എം സ്വരാജ്
21 ഇന്ത്യൻ ഭരണഘടന തൃക്കരിപ്പൂർ ജോൺ ബ്രിട്ടാസ്
22 യുവജനസംഗമം കാഞ്ഞങ്ങാട് മീനാക്ഷി മുഖർജി, പി സരിൻ
23 രക്തസാക്ഷി കുടംബസംഗമം കാഞ്ഞങ്ങാട് വി എൻ വാസവൻ
24 വിദ്യാർഥി കൂട്ടായ്‌മ കാഞ്ഞങ്ങാട് നിതീഷ് നാരായണൻ, കെ അനുശ്രീ
25 മാധ്യമങ്ങളെ വിചാരണ ചെയ്യുന്നു കാഞ്ഞങ്ങാട് എം വി നികേഷ് കുമാർ, എം വി ശ്രേയാംസ് കുമാർ
25 പ്രവാസിയും കേരളവും കാസർകോട് വി അബ്ദുറഹ്‌മാൻ
27 കർഷകരുടെ അതിജീവന പോരാട്ടം എളേരി ഡോ. വിജു കൃഷ്‌ണൻ
27 വനിതാകൂട്ടായ്‌മ കാഞ്ഞങ്ങാട് കെ കെ ശൈലജ
28 മാർക്‌സും ലോകവും കാടകം എം എ ബേബി
വർഗീയ വിപത്ത് കുമ്പള കെ ടി ജലീൽ