കാഞ്ഞങ്ങാട്: ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘാടക സമിതി പുറത്തിറക്കിയ 2025 വാർഷിക കലണ്ടർ പ്രകാശനം ചെയ്‌തു. കാഞ്ഞങ്ങാട് സംഘാടകസമിതി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ പ്രകാശനം നിർവഹിച്ചു. പ്രചാരണ കമ്മിറ്റി ചെയർമാൻ കെ സബീഷ് അധ്യക്ഷനായി. വി വി രമേശൻ, കെ രാജ്മോഹൻ, പി അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. വി ഗിനീഷ് സ്വാഗതം പറഞ്ഞു.