The Times of North

Breaking News!

വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്    ★  വിഷുവിന് പ്ലാസ്റ്റിക് കണിക്കൊന്ന കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ   ★  കേക്കെപുരയിൽ ഹസ്സൻ ഹാജി സ്മാരക പുരസ്‌കാരം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്തിന്   ★  എൻ.കെ ബാലകൃഷ്ണൻ ആരോഗ്യ, സഹകരണ മേഖലകളിൽ പുതിയ ദിശാബോധം വളർത്തിയ നേതാവ്: പി.കെ. ഫൈസൽ   ★  പേര് നിർദ്ദേശിച്ചത് പിണറായി വിജയൻ; കെ കെ രാഗേഷ് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി   ★  ചായ്യോത്തെ പി.പി. അബ്രഹാം (പാപ്പു ചേട്ടൻ ) അന്തരിച്ചു   ★  ബദരിയ ഹോട്ടൽ (ഇതെന്റെ ഓർമ്മകളുടെകനൽ): സുറാബ്   ★  കാരിച്ചിയമ്മ മടിക്കൈയിലെ ധീര വനിത   ★  വ്യാപാരി വ്യവസായി സമിതി നേതാവ് വി. വിഉദയകുമാറിൻ്റെ മാതാവ് അന്തരിച്ചു   ★  സിയാറത്തിങ്കര മഖാം ഉറൂസ് ഏപ്രിൽ പതിനെട്ട് വരെ നീട്ടി

സിപിഎം സമ്മേളനം സമാപനത്തിന്അരലക്ഷം പേരെത്തും; കേന്ദ്രീകരിച്ച പ്രകടനമില്ല

കാഞ്ഞങ്ങാട്‌: സിപിഐ എം ജില്ലാസമ്മേളനത്തിന്റെ സമാപന പൊതുയോഗം വെള്ളി വൈകിട്ട്‌ അഞ്ചിന്‌ നോർത്ത്‌ കോട്ടച്ചേരിയിൽ സീതാറാം യച്ചൂരി- കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ നടക്കും. പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും.
അരലക്ഷം പ്രവർത്തകർ പൊതുയോഗത്തിനെത്തും. കേന്ദ്രീകരിച്ച പ്രകടനമില്ല. വാഹനത്തിൽ നിന്ന്‌ ഇറങ്ങി ചെറുപ്രകടനമായി പൊതുസമ്മേളന നഗരിയിലേക്ക്‌ നീങ്ങും. സമ്മേളനത്തിന്റെ ഭാഗമായുള്ള ചുവപ്പുസേനയുടെ മാർച്ച്‌ വൈകിട്ട്‌ നാലിന്‌ അലാമിപ്പള്ളി പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തുനിന്നും തുടങ്ങും. റോഡിന്റെ കിഴക്കുഭാഗത്തിലൂടെ ബാൻഡ്‌ വാദ്യത്തിന്റെ അകമ്പടിയിൽ ചുവപ്പുസേന നോർത്ത്‌ കോട്ടച്ചേരിയിലേക്ക്‌ മാർച്ച്‌ ചെയ്യും.

വാഹനപാർക്കിങ്‌ ഇങ്ങനെ:
വളണ്ടിയർമാരുടെ വാഹനം: അലാമിപ്പള്ളി ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ ഇറക്കി അലാമിപ്പള്ളിയിലും കൊവ്വൽപള്ളിയിലുമായി പാർക്ക്‌ ചെയ്യണം.
പനത്തടി, ബളാൽ പഞ്ചായത്തുകളും ബേഡകം ഏരിയയും: കിഴക്കംകരയിൽ ഇറക്കി, കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയം പരിസരത്ത്‌ പാർക്ക്‌ ചെയ്യണം.
നീലേശ്വരം നഗരസഭ, ചെറുവത്തൂർ ഏരിയ: കോട്ടച്ചേരി ട്രാഫിക്ക്‌ സർക്കിളിൽ ഇറക്കി മലനാട്‌ ബാറിന്‌ സമീപത്തെ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യണം.
തൃക്കരിപ്പൂർ ഏരിയ: കോട്ടച്ചേരി ട്രാഫിക്ക്‌ സർക്കിളിൽ ഇറക്കി മേൽപ്പാലം വഴി പോയി ഗർഡർവളപ്പിനടുത്ത്‌ പാർക്ക്‌ ചെയ്യണം.
പുല്ലൂർ പെരിയ പഞ്ചായത്ത്‌: കുശവൻകുന്നിറക്കി മൻസൂർ ആശുപത്രിക്ക്‌ എതിർവശത്തുള്ള ഗ്രൗണ്ടിൽ
മടിക്കൈ, കിനാനൂർ കരിന്തളം പഞ്ചായത്ത്‌: മേലാങ്കോട്ട്‌ ഇറക്കി മേലാങ്കോട്ടും ദുർഗാ സ്‌കൂളിന്‌ സമീപത്തെ ഗ്രൗണ്ടിലും പാർക്ക്‌ ചെയ്യണം.
മഞ്ചേശ്വരം, കുമ്പള, കാസർകോട്‌, ഉദുമ ഏരിയകൾ: അതിഞ്ഞാലിൽ ഇറക്കി മാണിക്കോത്ത്‌ റോഡരികിലും അജ്‌വാ ഫ്രൂട്ട്‌സിന്റെ തെക്കും വടക്കുമുള്ള പറമ്പിൽ പാർക്ക്‌ ചെയ്യണം.

Read Previous

കെ.സി.സി.പി. എല്ലിന് വീണ്ടും അംഗീകാരം:അംഗീകൃത മൂലധനം 30 കോടിയായി ഉയർത്തി

Read Next

അവകാശവാദങ്ങൾ ആയിക്കോട്ടെ ഉണ്ണിത്താൻ എം പിക്ക് നന്ദി….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73