
കൊടക്കാട് :സിപിഎം വെള്ളച്ചാൽ ബ്രാഞ്ച് സെക്രട്ടറി പുന്നക്കോടൻ ചന്ദ്രനെ (55) വീടിൻറെ ഏണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വെള്ളച്ചാലിൽ കച്ചവടം നടത്തിവരികയായിരുന്നു.ഏറെക്കാലം പ്രവാസി ആയിരുന്ന ചന്ദ്രൻ നാട്ടിലെത്തിയ ശേഷമാണ് കച്ചവടം തുടങ്ങിയത്.സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു.ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി