മെയ് 24,25,26 തിയ്യതികളിൽ എരിക്കുളത്ത് നടക്കുന്ന സിപിഐ മണ്ഡലം സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് ബങ്കളം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്‌സൺ കെ. വി ശ്രീലത അധ്യക്ഷയായി. മണ്ഡലം സെക്രട്ടറി ബാലകൃഷ്ണൻ, സെക്രട്ടറിയേറ്റ് അംഗം ശാർങാധരൻ, ഡി. സി അംഗവും സംഘാടക സമിതി കൺവീനറുമായ ശ്രീജിത്ത് എം. മണ്ഡലം കമ്മിറ്റി അംഗങ്ങൾ ആയ കുമാരൻ മാസ്റ്റർ, രഞ്ജിത്ത്. സി. തുടങ്ങിയവർ പങ്കെടുത്തു.