കരിന്തളം:കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടിയിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് പരിക്ക്. കരിന്തളം പേളിയൂരിലെ എൻ വി രാമചന്ദ്രൻ (63), ഭാര്യ മിനി (53)എന്നിവർക്കാണ് കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇന്നലെ രാത്രി ഏഴ് മണിക്ക് കരിന്തളം ബാങ്ക് പരിസരത്ത് വെച്ചായിരുന്നു അപകടം. കെ എൽ 60 എച്ച് 9739 നമ്പർ സ്കൂട്ടിയും കെ എൽ13 എച്ച് 51 61 നമ്പർ മാരുതി കാറുമാണ് കൂട്ടിയിടിച്ചത്. നിലേശ്വരം എസ് ഐ വിഷ്ണുപ്രസാദ് എം വി സംഭവ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു