
ചിറ്റാരിക്കാൽ: ഒമാനിലേക്ക് സൂപ്പർവൈസർ വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയെടുത്തതായി കേസ്. ഭീമനടി മാങ്കോട്ടെ മേനാ പാട്ട് പടിക്കൽ ഹൗസിൽ എം ടി ജേക്കബിന്റെ മകൻ എം ജെ സെബാസ്റ്റ്യന്റെ പരാതിയിലാണ് മലപ്പുറം നിലമ്പൂർ വല്ലപ്പുഴ തിരുവെല്ലി ഹൗസിൽ ജുനൈദ് ഭാര്യ സുമയ്യ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ മെയ് 19നാണ് വിസ വാഗ്ദാനം ചെയ്ത് സെബാസ്റ്റ്യൻ സുമയുടെ അക്കൗണ്ടിലേക്ക് അലക്ഷം രൂപ അയച്ചു കൊടുത്തത്. എന്നാൽ പിന്നീട് വിസയോ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചു എന്നാണ് കേസ്