നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്നുവരുന്ന കോസ്മോസ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിൻ്റെ എട്ടാം ദിവസം അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഒരു ഗോളിനെതിരെ രണ്ടു ഗോളുകൾക്ക് മുനവീർ സിറ്റി തൃക്കരിപ്പൂർ വിജയിച്ചു. കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിലുയർത്തിയ ഒരു മണിക്കൂർ നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ഗ്രീൻ സ്റ്റാർ കോട്ടപ്പുറത്തിനെയാണ് പരാജയപ്പെടുത്തിയത്.
ആദ്യ പകുതിയുടെ 19-ാം മിനുട്ടിൽ ഗ്രീൻ സ്റ്റാർ കോട്ടപ്പുറത്തിൻ്റെ 11-ാം നമ്പർ താരം ആൻറണി നേടിയ അതി മനോഹരമായ ഒരു ഗോളിന് മുന്നിട്ടു നില്ക്കുകയായിരുന്നു’
കളിയിലുടനീളം ആധിപത്യം പുലർത്തിയിരുന്ന കോട്ടപ്പുറത്തിനെ രണ്ടാം പകുതിയുടെ 15-ാം മിനുട്ടിലും 17-ാം മിനുട്ടിലും തൃക്കരിപ്പൂരിൻ്റ 7 നമ്പർ താരം നാന നേടിയ ഗോളിലൂടെ തൃക്കരിപ്പൂരിനെ മുന്നിലെത്തിക്കുകയായിരുന്നു.
മുനവീർ സിറ്റി തൃക്കരിപ്പൂരിന് വേണ്ടി കെ എഫ് സി കാളികാവിൻ്റ കളിക്കാരും ഗ്രീൻ സ്റ്റാർ കോട്ടപ്പുറത്തിന് വേണ്ടി ഇസ്സാ ബാസ് പെരുമ്പാവൂരും അണിനിരന്നു.
മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി മുനവീർ സിറ്റി തൃക്കരിപ്പൂരിൻ്റ 7-ാം നമ്പർ താരം നാനയെ തെരഞ്ഞെടുത്തു