പുതുവർഷ നാളിൽ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തെ സാക്ഷി നിർത്തി ഫുട്ബോളിൻ്റെ കാല്പനിക സൗന്ദര്യം കാഴ്ചവെച്ച് യൂറോ സ്പോർട്സ് പടന്നയും, ആതിഥേതരായ കോസ് മോസ് പള്ളിക്കരയും.
മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കോസ് മോസ് പള്ളിക്കര വിജയിച്ചു.
കളി തുടങ്ങി ആദ്യ മിനുട്ടിൽ ത്തന്നെ കോസ് മോസിന് വേണ്ടി നാലാം നമ്പർ കളിക്കാരനായ ടൂർ പടന്നയുടെ ഗോൾ വലയത്തിലേക്ക് പന്ത് പായിച്ചത് കാണികളിൽ ആവേശം വിതറി. ഗോൾ തിരച്ചടിക്കണമെന്ന അത്യന്തം വാശിയോടെ പൊരുതിയ പടന്ന ആറാം മിനുട്ടിൽത്തന്നെ പന്ത്രണ്ടാം നമ്പർ കളിക്കാരൻ നിശാന്തിലൂടെ ലക്ഷ്യം കാണുകയായിരുന്നു. 1-1 ആവേശോജ്വലമായ പോരാട്ടമാണ് മത്സരത്തിലുടനീളം ഇരുടീമുകളും കാഴ്ചവെച്ചത്. രണ്ടാം പകുതിയുടെ നാലാം മിനുട്ടിൽ ലഭിച്ച ഫൗൾ കിക്ക് കോസ് മോസിന് വേണ്ടി എട്ടാം നമ്പർ കളിക്കാരൻ കാഗ് ബോ മാനെ അതിസമർത്ഥമായി ഗോളാക്കി മാറ്റുകയായിരുന്നു. 2 – 1 കളിയുടെ 19-ാം മിനുട്ടിൽ കോസ് മോസിന് വേണ്ടി ആറാം നമ്പർ കളിക്കാരൻ സലിഫ് മുഹമ്മദ് വീണ്ടുമൊരിക്കൽ കൂടി പടന്നയുടെ ഗോൾവലയം കുലുക്കിയപ്പോൾ കോസ് മോസ് 3-1 എന്ന നിലയിൽ മുന്നിലായി. 22-ാം മിനുട്ടിൽ പടന്നയുടെ നിശാന്ത് ഒരു ഗോൾ കൂടി തിരിച്ചടിച്ചുവെങ്കിലും വിജയം കൈവരിക്കാൻ കഴിഞ്ഞില്ല. കോസ് മോസിനെ കീഴ്പ്പെടുത്താൻ യൂറോ പ്പോർട്സ് പൊരുതി ക്കളിച്ചുവെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല.
രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കോസ് മോസ് വിജയികളായി.
കോസ് മോസിന് വേണ്ടി റോയൽ ട്രാവൽസ് കോഴിക്കോട് കളത്തിലിറങ്ങി.
ഏറ്റവും നല്ല കളിക്കാരനായി കോസ് മോസിൻ്റെ എട്ടാം നമ്പർ കളിക്കാരൻ കാഗ് ബോ മാനെ തെരഞ്ഞെടുത്തു.
നാളെ ചന്ദ്രഗിരി സ്പോർട്ടിംഗ് ക്ലബ്ബിന് വേണ്ടി സൂപ്പർ സ്റ്റുഡിയോ മലപ്പുറവും എഫ് സി.പയ്യന്നൂരിന് വേണ്ടി യുണൈറ്റഡ് എഫ്.സി. നെല്ലിക്കുത്തും കളത്തിലിറങ്ങും