
കാഞ്ഞങ്ങാട്:-സംസ്ഥാനത്തെ മികച്ച സഹകരണ സ്ഥാപനങ്ങളിൽ ഒന്നായ കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക്,ഉപരിപഠന മേഖലയിൽ സംസ്ഥാനത്തിന്റെ ചരിത്ര സ്ഥാപനമായ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് & സയൻസ് കോളേജും ചേർന്ന് കോളേജ് വിദ്യാർത്ഥികൾക്കായി ഏകദി സഹകരണ സെമിനാർ നടത്തി.ബാങ്കി ൻ്റെ 75 വാർഷികത്തിന്റെയും പൊതുനന്മ പ്രവർത്തനങ്ങളുടെയും കോളേജിന്റെ കൊമേഴ്സ് വിഭാഗത്തിന്റെ 50ാം വാർഷികത്തിന്റെയും ഭാഗമായാണ് സഹകരണ മേഖലയും പുതുതലമുറയും,സഹകരണ സ്ഥാപനങ്ങളുടെ പ്രസക്തി എന്നീ വിഷയങ്ങളിൽ സെമിനാർ നടത്തിയത്.
കോളേജ് ഹാളിൽ നടന്ന ചടങ്ങ് ബാങ്ക് വൈസ് പ്രസിഡണ്ട് വി ഗിനീഷ് ഉദ്ഘാടനം ചെയ്തു.കോളേജ് കൊമേഴ്സ് എച്ച് ഒ ഡി വി വിജയകുമാർ അധ്യക്ഷനായി.കോളേജ് പ്രിൻസിപ്പാൾ കെ വി മുരളി മുഖ്യപ്രഭാഷണം നടത്തി.ബാങ്ക് സെക്രട്ടറി വി വി ലേഖ വിഷയാവതരണം നടത്തി .കാഞ്ഞങ്ങാട് സഹകരണ പരിശീലന കോളേജ് പ്രിൻസിപ്പാൾ പി വി രാജേഷ് ക്ലാസ് കൈകാര്യം ചെയ്തു.
ബാങ്ക് അസിസ്റ്റൻറ് സെക്രട്ടറി കെ വി വിശ്വനാഥൻ,കോളേജ് അസിസ്റ്റൻറ് പ്രൊഫസർ പി വി ജിഷ എന്നിവർ സംസാരിച്ചു.പ്രോഗ്രാം കോഡിനേറ്റർ കെ രമ്യ സ്വാഗതവും അസിസ്റ്റൻറ് പ്രൊഫസർ എ സബിത നന്ദിയും പറഞ്ഞു