
പെരിയ: തുടർച്ചയായി നഗ്‌നതാ പ്രദര്‍ശനം നടത്തുന്ന യുവാവിനെ പതിനാറുകാരി തന്ത്രപൂർവ്വം കുടുക്കി.ഒടുവിൽ ഇയാളെ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.പെരിയക്ക് സമീപത്തെ ശ്രീനാഥി(27)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.പലതവണ താക്കീത് നൽകിയിട്ടും യുവാവ് തൻറെ സൂക്കേട് തുടർന്നപ്പോൾ പെൺകുട്ടി യുവാവിന്റെ ചിത്രങ്ങള്‍ മൊബൈലിൽ പകര്‍ത്തി പൊലീസിനു കൈമാറി. സംഭവത്തില്‍ പോക്സോ പ്രകാരം കേസെടുത്ത ബേക്കല്‍ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരിയ ദേശീയപാതയില്‍ നിന്നു നാലുകിലോ മീറ്റര്‍ അകലെയാണ് സംഭവം. പോക്സോ കേസെടുത്ത പൊലീസ് യുവാവിനെതിരെ എസ്.സി ആക്ടും ചുമത്തിയിട്ടുണ്ട്.