കാഞ്ഞങ്ങാട് : കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെഡ് മുഖേന നടത്തുന്ന സഹകരണ ഓണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം ആലാമിപ്പള്ളി പീപ്പിള്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ നടന്നു.കാഞ്ഞങ്ങാട് എംഎല്‍ഏ ഇ ചന്ദ്രശേഖരന്‍ ജില്ലാതല ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ ഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി കെ രാജന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ ടി കെ സുമയ്യ, ഹോസ്ദുര്‍ഗ് അസി. രജിസ്ട്രാര്‍ പി.ലോഹിതാക്ഷന്‍, സഹകരണ സംഘം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പി സുഗതന്‍, പൊതുപ്രവര്‍ത്തകരായ അഡ്വ കെ രാജ്‌മോഹന്‍, പി വി കുഞ്ഞികൃഷ്ണന്‍, ബാങ്ക് സിക്രട്ടറി കെ ഉഷ എന്നിവര്‍ സംസാരിച്ചു പീപ്പിള്‍സ് സഹകരണ സംഘം പ്രസിഡണ്ട് പ്രിയേഷ് കാഞ്ഞങ്ങാട് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ വി ജയപാലന്‍ നന്ദിയും പറഞ്ഞു.
അരി, പഞ്ചസാര, ചെറുപയര്‍, കടല, മുളക്, വെളിച്ചെണ്ണ 13 നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡി നിരക്കിലും മറ്റിനങ്ങള്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കിലും പൊതുജനങ്ങള്‍ക്ക് എത്തിക്കുന്നതിനാണ് സഹകരണ സ്ഥാപനങ്ങള്‍ വഴി ഓണച്ചന്തകള്‍ നടത്തുന്നത്.
കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ ജില്ലയില്‍ 65 ഓണച്ചന്തകളും 7 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നു. ഈ 14 വരെ ചന്തകള്‍ ഉണ്ടാകും. കാഞ്ഞങ്ങാട് എംഎല്‍ഏ ഇ ചന്ദ്രശേഖരന്‍ ജില്ലാതല ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ ഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി കെ രാജന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ ടി കെ സുമയ്യ, ഹോസ്ദുര്‍ഗ് അസി. രജിസ്ട്രാര്‍ പി.ലോഹിതാക്ഷന്‍, സഹകരണ സംഘം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പി സുഗതന്‍, പൊതുപ്രവര്‍ത്തകരായ അഡ്വ കെ രാജ്‌മോഹന്‍, പി വി കുഞ്ഞികൃഷ്ണന്‍, ബാങ്ക് സിക്രട്ടറി കെ ഉഷ എന്നിവര്‍ സംസാരിച്ചു പീപ്പിള്‍സ് സഹകരണ സംഘം പ്രസിഡണ്ട് പ്രിയേഷ് കാഞ്ഞങ്ങാട് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ വി ജയപാലന്‍ നന്ദിയും പറഞ്ഞു.