
സെക്രട്ടേറിയറ്റിന് മുന്നിൽആശാവർക്കർമാരും അങ്കണവാടി ജീവനക്കാരും നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുമ്പിൽ ധർണ്ണാ സമരം നടത്തി. കെ പി സി സി ആഹ്വാനപ്രകാരം നടത്തിയ ധർണ്ണാ സമരം ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ ഉത്ഘാടനം ചെയ്തു.
കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
മടിയൻ ഉണ്ണി കൃഷ്ണൻ, പി രാമചന്ദ്രൻ, എം. രാധാകൃഷ്ണൻ നായർ, ഇ ഷജീർ , ഇ. എൻ പത്മാവതി, വി.കെ. രാമചന്ദ്രൻ, കെ.വി. സുരേഷ് കുമാർ, ഇ അനൂപ് എന്നിവർ സംസാരിച്ചു.
ടൗണിൽ നടന്ന പ്രകടനത്തിന് ബ്ലോക്ക്, മണ്ഡലം നേതാക്കൾ നേതൃത്വം നൽകി.