നീലേശ്വരം:പ്രമുഖ കോൺഗ്രസ്സ് നേതാവും, മുൻ ജനപ്രതിനിധിയും, ഡി സി സി മെമ്പറുമായിരുന്ന മുങ്ങത്ത് സുകുമാരൻ്റെ 8-ാം ചരമവാർഷികം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമുചിതമായി ആചരിച്ചു.
മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ഡി സി സി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉൽഘാടനം ചെയ്തു. നേതാക്കളായ മഡിയൻ ഉണ്ണികൃഷ്ണൻ, എം. രാധാകൃഷ്ണൻ നായർ, ഇ ഷജീർ , കെ.വി ശശികുമാർ, സി വിദ്യാധരൻ , എം.വി ഭരതൻ , കെ.വി സുരേഷ് കുമാർ, ബാലചന്ദ്രൻ മാമുനി, പി. പുഷ്ക്കരൻ, തെക്കുമ്പാടൻ ബാലകൃഷ്ണൻ, കെ. ഭാസ്ക്കരൻ, കെ. പ്രകാശൻ,കെ. പി കരുണാകരൻ, ഉണ്ണി വേങ്ങര എന്നിവർ സംസാരിച്ചു.