നീലേശ്വരം – നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡൻ്റും, പ്രമുഖ സഹകാരിയുമായിരുന്ന എം. നാരായണൻ്റെ 16-ാം ചരമവാർഷിക ദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമുചിതമായി ആചരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും, അനുസ്മരണയോഗവും നടത്തി.
മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷതവഹിച്ചു. നേതാക്കളായ പി. രാമചന്ദ്രൻ, മടിയൻ ഉണ്ണികൃഷ്ണൻ, ഇ ഷജീർ , കെ.വി. സുരേഷ് കുമാർ,സി. വിദ്യാധരൻ , എം.വി. ഭരതൻ, വിനോദ് കെ. പി , സജ്ജയ് കുമാർ വി.വി, പി. രതീഷ്, ഉണ്ണി വേങ്ങര, പി.യു. കുഞ്ഞികൃഷ്ണൻ നായർ, എ ഗംഗാധരൻ നായർ, ടി.വി. ആർ സൂരജ്, കമലാക്ഷൻ നായർ തേർവയൽ, എന്നിവർ സംസാരിച്ചു.