
നീലേശ്വരം:മുപ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റി കുടുംബ സംഗമം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എറുവാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡണ്ട് ബിജു കെ വി അധ്യക്ഷത വഹിച്ചു .നീലേശ്വരം സർവീസ് സഹകരണം ബാങ്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ വി രാജേന്ദ്രൻ, കെ സുകുമാരൻ, രവീന്ദ്രൻ കൊക്കോട്ട്, കെ സുകുമാരൻ, കെ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു ബൂത്ത് പ്രസിഡണ്ട് കെ ബാലൻ സ്വാഗതവും, കെ ലീല നന്ദിയും പറഞ്ഞു