ലോക്സഭാ തെരഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കേരളത്തിലെ സിറ്റിങ്ങ് എംപിമാരിൽ ടി എൻ പ്രതാപൻ മാത്രമാണ് ഇത്തവണ മത്സരരംഗത്തില്ലാത്തത്. വടകരയിലെ സിറ്റിങ്ങ് എം പി കെ മുരളീധരൻ ഇത്തവണ തൃശ്ശൂരിൽ മത്സരിക്കും. വടകരയിൽ ഷാഫി പറമ്പിൽ എംഎൽഎയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. 2019ൽ കോൺഗ്രസ് പരാജയപ്പെട്ട ആലപ്പുഴയിൽ ഇത്തവണ കെ സി വേണുഗോപാൽ മത്സരിക്കും. രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും.
തെലങ്കാന, കർണാടക, കേരളം, ഛത്തീസ്ഗഡ്, മേഘാലയ, ലക്ഷദ്വീപ്, ത്രിപുര, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിലേക്കുള്ള 39 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് പ്രഖ്യാപിച്ചത്.
കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍ കോൺഗ്രസ് സ്ഥാനാർത്ഥികൾ
തിരുവനന്തപുരം – ശശി തരൂർ
ആറ്റിങ്ങൽ – അടൂർ പ്രകാശ്
പത്തനംതിട്ട – ആൻ്റോ ആൻ്റണി
മാവേലിക്കര – കൊടിക്കുന്നിൽ സുരേഷ്
ആലപ്പുഴ – കെ സി വേണുഗോപാൽ
ഇടുക്കി – ഡീൻ കുര്യാക്കോസ്
എറണാകുളം – ഹൈബി ഈഡൻ
ചാലക്കുടി – ബെന്നി ബഹ്നാൻ
തൃശൂർ – കെ മുരളീധരൻ
ആലത്തൂർ – രമ്യാ ഹരിദാസ്
പാലക്കാട് – വി കെ ശ്രീകണ്ഠൻ
കോഴിക്കോട് – എം കെ രാഘവൻ
വയനാട് – രാഹുൽ ഗാന്ധി
വടകര – ഷാഫി പറമ്പിൽ
കണ്ണൂർ – കെ സുധാകരൻ
കാസർകോട് – രാജ് മോഹൻ ഉണ്ണിത്താൻ