സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സീനിയർ വിഭാഗം ഡിസ്കസ് ത്രൊയിലും ഷോട്ട്പുട്ടിലും സ്വർണ്ണം നേടിയ മയ്യിച്ചയിലെ കെ.സി.സെർവ്വാനെയും സബ് ജൂനിയർ വിഭാഗം ഷോട്ട്പുട്ടിൽ വെള്ളി നേടിയ ഋതുഭേത് മയ്യിച്ചയെയും ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാർ വീട്ടിലെത്തി അനുമോദിച്ചു. കുട്ടമത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ സർവാൻ അച്ഛൻ കെ.സി.ഗിരീഷ് നടത്തുന്ന കെ.സി ത്രോസ് അക്കാദമിയിൽ നിന്നും പരിശീലനം നേടിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻറ് ജീവനക്കാരൻ പ്രശാന്തിന്റെയും സ്കൂൾ അധ്യാപികയായ രമ്യയുടെയും മകനായ ഋതുഭേദ് കുട്ടമത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംതരം വിദ്യാർഥിയാണ്. ജില്ലാ മത്സരത്തിൽ മികച്ച ദൂരം താണ്ടിയാണ് സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തത്. സ്കൂൾ പിടി അധ്യാപികയുടെ പരിശീലനം മാത്രം നേടിക്കൊണ്ടാണ് ഋതുഭേദ് ഈ നേട്ടം കൈവരിച്ചത്.
യൂത്ത് കോൺഗ്രസ് ജില്ലാ സോഷ്യൽ മീഡിയ കോഡിനേറ്റർ രോഹിത് എറുവാട്ട്,
മയ്യിച്ച ബൂത്ത് കമ്മിറ്റി പ്രസിഡന്റ് കൃഷ്ണൻ.വി.വി, സെക്രട്ടറി വേണു ഗോപാലൻ, യൂത്ത് കോൺഗ്രസ് ചെറുവത്തൂർ മണ്ഡലം പ്രസിഡണ്ട് രാഹുൽ കാടങ്കോട്, നീലേശ്വരം മണ്ഡലം പ്രസിഡണ്ട് അനൂപ് ഓർച്ച, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് വിനീത് എച്ച്.ആർ, മയ്യിച്ച യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് വയലിൽ, സെക്രട്ടറി സുരാജ് മയ്യിച്ച, ചെറുവത്തൂർ മണ്ഡലം ഭാരവാഹികളായ സനൂപ് കെ.വി, സനീഷ നിഷാന്ത്( ബാൽ മഞ്ച് നീലേശ്വരം ബ്ലോക്ക് കോഡിനേറ്റർ), സഞ്ജു നീലേശ്വരം എന്നിവർ പങ്കെടുത്തു