ചീമേനി: ചീമേനിയിലെ ആദ്യ സിവിൽ സർവീസ് വിജയിയായി നാടിൻറെ അഭിമാനമായ ശ്രീലക്ഷ്മിക്ക് അഭിനന്ദന പ്രവാഹം. കൂളിയടുത്ത് രാംകുമാറിൻ്റെയും ചീമേനി കുന്നന്ത്ര വലിയ വീട്ടിൽ ജയശ്രീയുടെയും മകളാണ് കെ വി ശ്രീലക്ഷ്മി. യു പി എസ് സി സിവിൽ സർവീസ് പരീക്ഷ വിജയിച്ച് ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസ് ഓഫീസർ എ ഗ്രേഡ തെരഞ്ഞെടുക്കപ്പെട്ടു. മുംബൈ യൂണിവേഴ്സിറ്റിയിലെ രാമറാവു ആദിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന്എൻജിനീയറിങ് ഇൻസ്ട്രുമെന്റേഷനിൽ ബിരുദം നേടിയിട്ടുണ്ട്. അച്ഛൻ രാംകുമാർ മുംബൈയിലെ ഫാർമസിയുക്കൾ കമ്പനി ഉദ്യോഗസ്ഥനാണ്.കണ്ണൂർ അഡിഷണൽ എസ്പി കെ. വി . വേണുഗോപാലിന്റെ സഹോദരി ജയശ്രീയുടെ മകളാണ് ശ്രീലക്ഷ്മി. നാടിൻറെ അഭിമാനമായ ശ്രീലക്ഷ്മിക്ക് വിവിധ സന്നദ്ധ സാമൂഹ്യ സാംസ്കാരിക സംഘടനകൾ അഭിനന്ദനങ്ങളുമായി എത്തി.