കാസർകോട്:ഷാരോൺ വധ കേസ് അന്വേഷണ ഉദ്യോഗസ്ഥരായ കാസർകോട് എസ് പി ഡിശില്പക്കും കെ ജെ ജോൺസൻ ഡി വൈ എസ് പിക്കും പൂച്ചക്കാട് ഗഫൂർ ഹാജി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പൂച്ചെണ്ട് നൽകി അനുമോദിച്ചു.
അപൂർവങ്ങളിൽ അപൂർവമായ തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഷാരോൺ വധകേസിലെ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ ലഭിക്കുന്നതിന് നിയമ പോരാട്ടം നടത്തിയത് അന്ന് തിരുവനന്തപുരം റൂറൽ എസ് പിയായിരുന്ന ശില്പയും ഡി വൈ എസ് പി കെ ജെ ജോൺസണും ആയിരുന്നു . നിലവിൽ പൂച്ചക്കാട് ഗഫൂർ ഹാജി വധകേസ് അന്വേഷിക്കുന്നതും ജോൺസൺ ആണ്. 18മാസം ഇഴഞ്ഞു നീങ്ങിയ കേസ് ഇദ്ദേഹം ഏറ്റെടുത്തു 43 ദിവസത്തിനകം 4 പ്രതികളെ അറസ്റ്റ് ചെയ്തു റിമാന്റിലാക്കുകയായിരുന്നു ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയ അനുമോദന ചടങ്ങിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഹസ്സൈനാർ ആമു ഹാജി, കൺവീർ സുകുമാരൻ പൂച്ചക്കാട്, പള്ളിക്കര പഞ്ചായത്ത് മെമ്പർ സിദ്ദിഖ് പള്ളിപ്പുഴ, ബഷീർ പൂച്ചക്കാട്, കെ എസ് മുഹാജിർ, ഷെരീഫ് ഹാജി, അഹമ്മദ് മുസമിൽ എന്നിവർ പങ്കെടുത്തു.