നീലേശ്വരം പത്തായത്തെ ചൊല്ലി ഉണ്ടായ സംഘർഷത്തിൽ സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു സംഭവത്തിൽ റിട്ട. എസ്ഐ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. ചായ്യോത്ത് നാഗത്തിങ്കാൽ നാരായണന്റെ മകൻ എൻ രാജീവൻ (55), അമ്മ അമ്മിണി (70)ഭാര്യ പ്രസന്ന, സഹോദരൻ രാജേഷ് എന്നിവർക്കും റിട്ട. എസ് ഐ ചായ്യോത്ത് കയ്യൂർ റോഡിലെ കുഞ്ഞമ്പുവിന്റെ മകൻ പി രവീന്ദ്രൻ (65) ഭാര്യ പ്രസന്ന, എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവർ തമ്മിൽ ബന്ധുക്കളാണ്. രാജേഷിന്റെ വീട്ടിലുണ്ടായിരുന്ന പത്തായത്തിന്റെ അവകാശത്തെ ചൊല്ലിയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. രാജേഷിന്റെ വീട്ടിനു സമീപത്ത് വെച്ചാണ് അക്രമം ഉണ്ടായത്. സംഭവത്തിൽ ഇരു വിഭാഗത്തെയും അഞ്ചുപേർക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്.