നിലേശ്വരം മർച്ചൻ്റ്സ് അസോസിയേഷൻ സ്ഥാപക നേതാക്കളിൽ പ്രമുഖനും മുൻ നീലേശ്വരം യൂണിറ്റ് പ്രസിഡൻ്റും ജനറൽ സെക്രട്ടറിയും ജില്ലാ വൈസ് പ്രസിഡൻ്റും ജില്ലാ ട്രഷററുമായിരുന്ന ടി. എ. റഹീം ഹാജിയുടെ വിയോഗത്തിൽ നീലേശ്വരം മർച്ചൻ്റ്സ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
നീലേശ്വരം വ്യാപാര ഭവനിൽ ചേർന്ന അനുശോചന യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് കെ.വി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എ. വിനോദ് കുമാർ, ട്രഷറർ എം. മുഹമ്മദ് അഷറഫ്,
വൈസ് പ്രസിഡന്റ്മാരായ എം.ജയറാം, ഡാനിയേൽ സുകുമാർ ജേക്കബ്ബ്, പരിപ്പുവട പ്രകാശൻ, സെക്രട്ടറിമാരായ കെ.എം. ബാബുരാജ്, സി. എച്ച്. അബ്ദുൾ റഷീദ്, ശ്രീ. പി.വി. പവിത്രൻ, ശശീധരൻ പാണ്ടിക്കോട്, കെ.എം തുളസി ദാസ് എന്നിവർ സംസാരിച്ചു. ടി.എ.റഹിമിൻ്റെ ഭൗതിക ശരീരത്തിൽ ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ജില്ലാ സഹഭാരവാഹികളുടെയും, യൂണിറ്റ് ഭാരവാഹികളുടെയും സാന്നിദ്ധ്യത്തിൽ അന്തിമോപചാരം അർപ്പിച്ച് റിത്ത് സമർപ്പിച്ചു .