നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് നീലേശ്വരം ജി.എൽ.പി സ്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് ആവശ്യമായ മുഴുവൻ കമ്പ്യൂട്ടറുകളും സംഭാവനയായി നൽകി. നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ പി. ഭാർഗ്ഗവിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് ബാങ്ക് പ്രസിഡണ്ട് അഡ്വ: കെ.വി രാജേന്ദ്രനിൽ നിന്നും നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത കമ്പ്യൂട്ടറുകൾ എറ്റുവാങ്ങി. കൗൺസിലർമാരായ പി. ബിന്ദു, ഇ. ഷജീർ , ബാങ്ക് സെക്രട്ടറി പി രാധാകൃഷ്ണൻ നായർ, അസിസ്റ്റൻ്റ് സെക്രട്ടറി കെ.ആർ രാകേഷ്, എസ്.ആർ.ജി കൺവീനർ ബി.ഇന്ദിര, പി.ടി.എ പ്രസിഡണ്ട് പി.കെ.രതീഷ്, എം.പി.ടി.എ പ്രസിഡണ്ട് ഇ.വി.ബിന്ദു,എസ്.എം സി .ചെയർമാൻ എം.വി. ദീപു, ബാങ്ക് സ്റ്റാഫ് സെക്രട്ടറി കെ.വി. സായി കിരൺ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എ.വി.ഗീത സ്വാഗതവും സിനിയർ അസിസ്റ്റൻ്റ് കെ.ശോഭ നന്ദിയും രേഖപ്പെടുത്തി. പിടിഎ അംഗങ്ങൾ ബാങ്ക് ജീവനക്കാർ അദ്ധ്യാപകരും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു .ബാങ്കിൻ്റെ പൊതുനന്മാ ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് 8 ലാപ്പ്ടോപ്പ് കമ്പ്യൂട്ടറുകളാണ് സംഭവനയായി നൽകിയത്