കാഞ്ഞങ്ങാട്: ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി രചനാ മത്സരങ്ങൾ സംഘടിപ്പിക്കും. കഥ, കവിത, ലേഖനം മത്സരം ജനുവരി 11 ന് മേലാങ്കോട്ട് നടക്കും. ജനുവരി അഞ്ചിന് മുമ്പായി 8547589058, 9447916964 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം. നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനുള്ള റീൽസ് മത്സരവും നടത്തും. ജനുവരി 20 ന് മുമ്പായി അയക്കണം. ജില്ലാസമ്മേളനം എന്നതാണ് റീൽസിനുള്ള വിഷയം. ഹ്രസ്വചിത്രങ്ങളുടെ മത്സരവുമുണ്ട്. വൈവിധ്യങ്ങളുടെ കാസർകോട് എന്ന വിഷയത്തിൽ തയ്യാറാക്കിയ ഹ്രസ്വചിത്രം ജനുവരി 26 ന് മുമ്പായി അയക്കണം. ഫോൺ: 94473 17133, 98473 32012.