യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. ബീന ആന്റണി ഒന്നാംപ്രതിയും, ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടിയാണ് താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്.