കേരളത്തിലെ സഹകരണ സംഘം ജീവനക്കാരുടെ സംഘടനയായ കേരള കോ ഒപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ടിന്റെ 37 ആം ജന്മദിനം നീലേശ്വരം യൂണിറ്റിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.നീലേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും പാതകയുയർത്തി. ബാങ്ക് സെക്രട്ടറി പി രാധാകൃഷ്ണൻ നായർ പാതകയുയർത്തി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി പ്രിയേഷ് കെ,സി ശശി, വേണുഗോപാലൻ പി യു, ഗിരീഷ് ടി,കെ ആർ രാകേഷ്, കെ സുകുമാരൻ, മധു കൊറോത്ത്, സായി കിരൺ,എം ബാബു, ഡി ചന്ദ്രൻ, സജിത, സി കെ രോഹിത്, അനൂപ് ഓർച്ച, എന്നിവർ സംസാരിച്ചു .ഡിസ്ട്രിക്റ്റ് ഹൗസിങ് സോസൈറ്റിയിൽ സി സുബൈദ,രജീഷ് മാവിങ്കൽ, കെ കെ പ്രശാന്ത് എന്നിവർ പതാകയുയർത്തി, റൂറൽ ഹൗസിങ് സോസൈറ്റിയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ എം ഉണ്ണികൃഷ്ണൻ പതാകയുയർത്തി. കെ സുധീഷ്, ഉദയൻ എന്നിവർ സംസാരിച്ചു.വനിത സോസൈറ്റിയിൽ ശിവപ്രസാദ് അറുവാത്ത് പതാകയുയർത്തി. കെ എം ശ്രീജ, സരിത എന്നിവർ സംസാരിച്ചു.ഫാർമേഴ്‌സ് വെൽഫയർ സോസൈറ്റിയിൽ ഇന്ദിര രമേശ് പാതകയുയർത്തി, നന്ദൻ സംസാരിച്ചു.എക്സ് ഗൾഫ് സോസൈറ്റിയിൽ രജിത, സരിത, രമ്യ എന്നിവർ പതാകയുയർത്തി, കാഞ്ഞങ്ങാട് ബ്ലോക്ക് വനിതാ സൊസൈറ്റിയിൽ അനീഷ് പതാകയുയർത്തി.തൈക്കടപ്പുറം ക്ഷീരോല്പാദക സോസൈറ്റിയിൽ സജിത, വിനീത എന്നിവർ പതാകയുയർത്തി.തുടർന്ന് മധുരപലഹാരം വിതരണം ചെയ്തു