ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍, കുടുംബശ്രീ, ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ജൂലൈ 14 ന് വിപുലമായ ജനകീയ ശുചിത്വ ആരോഗ്യ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. പൊതുജനാരോഗ്യ വകുപ്പിന്റെ പിന്തുണയോടെ ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ ഗൃഹസന്ദര്‍ശനത്തിലൂടെ ശുചിത്വ പരിശോധന നടത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കും. ജില്ലാ കളക്ടർ കെ. ഇമ്പശേഖറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗ തീരുമാനപ്രകാരമാണ് ശുചീകരണ ക്യാമ്പൈൻ മാലിന്യമുക്തം നവകേരളം ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ്ജില്ലാതല ബ്ലോക്ക് ഉദ്യോഗസ്ഥരുടെയും, നഗരസഭയുടെയും ദ്വി. ശില്‍പശാല വിവിധ മിഷനുകളുടെ ഓണ്‍ലൈന്‍ യോഗം എന്നിവയിലൂടെ കർമ പദ്ധതിയ്ക്ക് രൂപം നൽകി.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖേന മുഴുവന്‍ വിദ്യാലയങ്ങളിലേക്കും ശുചിത്വ സന്ദേശം എത്തിക്കുന്നതിന് നടപടിയായി. മുഴുവന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും വീടുകളില്‍ ജൂലൈ 14 ന് ശുചീകരണം പ്രവര്‍ത്തനം നടത്തുന്നതിന് സ്കൂള്‍ അസംബ്ലി മുഖേന സന്ദേശം നല്‍കി പ്രവര്‍ത്തനം ഉറപ്പുവരുത്തി. NSS, SPC, ACC ടീം അംഗങ്ങള്‍ക്ക് ജില്ലാ കോര്‍ഡിനേറ്റര്‍ മുഖേന വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ജില്ലാ കുടുംബശ്രീ മിഷന്‍ മുഖേന ജില്ലയിലെ മുഴുവന്‍ അയല്‍കൂട്ടങ്ങള്‍ വരെയും ശുചീകരണം നടത്താനും ഗൃഹസന്ദര്‍ശന മുഖേന വിലയിരുത്തല്‍ നടത്തുന്നതിനും സി ഡി എസ്, എ ഡി എസ് , അയല്‍കൂട്ട അംഗങ്ങള്‍ തീരുമാനിച്ചു