The Times of North

Breaking News!

ട്രെയിനിൽ നിന്നു യുവതിയെകയറി പിടിച്ച യുവ സൈനീകൻ അറസ്റ്റിൽ   ★  പോക്സോ കേസിൽ 18കാരൻ അറസ്റ്റിൽ   ★  പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.   ★  കെ സെവൻസ് സീസൺ 4 ഏപ്രിൽ 5 ന് തുടങ്ങും   ★  കാരുണ്യത്തിന്റെ കേദാര കേന്ദ്രത്തില്‍ ആഘോഷ പെരുന്നാള്‍   ★  മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു   ★  നടൻ രവികുമാർ അന്തരിച്ചു   ★  വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ   ★  തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ   ★  ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ ടി യു ജില്ല സമ്മേളനം മെയ്യ് 4 ന് നീലേശ്വരത്ത്

കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ സംഘർഷം; പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

ദില്ലി : കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ ഹരിയാന അതിർത്തിയിൽ വൻ സംഘർഷം. സമരക്കാർക്ക് നേരെ പൊലീസ് ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകം പ്രയോഗിച്ചു. കാൽനടയായി എത്തിയ കർഷകരെ കസ്റ്റഡിയിലെടുത്തു. ട്രാക്ടറുകൾ പിടിച്ചെടുത്തു. സിംഘു അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ട്രാക്ടർ ടയർ പഞ്ചറാകാൻ റോഡിലാകെ മുള്ളു കമ്പി നിരത്തിയിട്ടുണ്ട്. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ചെങ്കോട്ട അടച്ചു. സന്ദർശകർക്ക് പ്രവേശനം അനുവധിക്കില്ല. പൊലീസുമായുളള സംഘർഷത്തിന്റെ സാഹചര്യത്തിലും കൂടുതൽ കർഷകർ പ്രദേശത്തേക്ക് ഒഴികിയെത്തുകയാണ്. ഷംബു അതിർത്തിയിലേക്ക് മാർച്ചിന് കൂടുതൽ ട്രാക്ടറുകൾ കർഷകർ തയ്യാറാക്കി.ഇന്നലെ രാത്രി കേന്ദ്രമന്ത്രിമാരുമായി സംഘടനകൾ നടത്തിയ അഞ്ചു മണിക്കൂർ ചർച്ച പരാജയപ്പെട്ടതോടെയാണ് കർഷകർ സമരവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. സംസ്ഥാനങ്ങളുമായി ചർച്ച നടത്താതെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി. കർഷക സംഘടനകൾക്ക് ദില്ലി സർക്കാർ പിന്തുണ പ്രഖ്യാപിച്ചു.

വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, സ്വാമിനാഥന്‍ കമ്മീഷനിലെ നിര്‍ദേശങ്ങളായ കാര്‍ഷിക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കണം, കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കണം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകള്‍ അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ രാജ്യതലസ്ഥത്തേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത്.

Read Previous

തൃപ്പൂണിത്തുറ പടക്ക സ്ഫോടനം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു, സബ് കളക്ടർ അന്വേഷിക്കും

Read Next

മടിക്കൈയിൽ അംഗൻജ്യോതി പദ്ധതിക്ക് തുടക്കമായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73