മലപ്പുറം മഞ്ചേരി നഗരസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. ബജറ്റ് അവതരണത്തിനിടെ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഇന്ന് രാവിലെ കൗണ്‍സില്‍ ഹാളില്‍ നടന്ന ബജറ്റ് അവതരത്തിന് പിന്നാലെ എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായെത്തി. ഭരണസമിതിയുടെത് അഴിമതിയില്‍ മുങ്ങിയ പ്രവര്‍ത്തനമാണെന്നും പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകളില്‍ മനപ്പൂര്‍വം വികസനം എത്തിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു എല്‍ഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം.
കൗണ്‍സില്‍ ഹാളിനുള്ളില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും ബാനറുകള്‍ കെട്ടിയും ഇടത് അംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചതോടെ യുഡിഎഫ് അംഗങ്ങള്‍ ഇതിനെ ചോദ്യം ചെയ്തു രംഗത്തുവന്നു. ഇവര്‍ പ്ലക്കാര്‍ഡുകളും ബാനറുകളും വലിച്ചുകീറിയതോടെ ഇരുകൂട്ടരും തമ്മില്‍ കയ്യാങ്കളിയായി. വനിത അംഗങ്ങളും പരസ്പരം തമ്മില്‍ തല്ലി.