കാഞ്ഞങ്ങാട് സിഐടിയു ദേശവ്യാപകമായി ആഹ്വാനം ചെയ്‌ത അവകാശദിനാചരണത്തിന്റെ ഭാഗമായി വിവിധ മുദ്രാവാക്യമുയർത്തി സിഐടിയു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ കാഞ്ഞങ്ങാട് ഹെഡ്‌പോസ്‌റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ലേബർകോഡുകൾ പിൻവലിക്കുക, സ്വകാര്യവൽക്കരണ നടപടികൾ നിർത്തിവെക്കുക, ആസ്‌തി വിൽപന നിർത്തലാക്കുക, മിനിമം വേതനം 25000 രുപയാക്കുക, കരാർതൊഴിലാളികളെ സംരക്ഷിക്കുക, തുല്ല്യജോലിക്കു തുല്ല്യ വേതനം നൽകുക, അഗ്‌നീവീർ -ആയുധ് വീർ തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക , 10 വർഷം സർവ്വീസുള്ള വരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയായിരുന്നു അവകാശദിനം.
കോട്ടച്ചേരി കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു.സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് പി മണിമോഹൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മറ്റിയംഗങ്ങളായ എ മാധവൻ വി വി പ്രസന്നകുമാരി എന്നിവർ സംസാരിച്ചു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം സ്വാഗതം പറഞ്ഞു.