The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

വയനാടിനെ സഹായിക്കാൻ ചുരം ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

വയനാട് ദുരന്ത ഭൂമിയിൽ യാതന അനുഭവിക്കുന്നവർക്കും കിടപ്പാടം നഷ്ടപ്പെട്ടവർക്കും സാന്ത്വനമേകാൻ ജില്ലാ ഭരണ സംവിധാനവുമായി സഹകരിച്ച് , ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി, ബ്രഷ് റൈറ്റിംഗ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ – കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ചിത്രകലാ ക്യാമ്പ്
” ചുരം ” വിദ്യാനഗർ അസാപ്പ് സ്കിൽ പാർക്കിൽ നടന്നു. ക്യാമ്പിൽ വരച്ച ചിത്രങ്ങൾ വിറ്റു കിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ചിത്രകാരന്മാരുടെ വയനാട്ടിൽ ദുരിതമനുഭവിക്കുന്ന സഹജീവികളോടുള്ള കരുതൽ മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ മുഖ്യാതിഥിയായിരുന്നു. ആർട്ടിസ്റ്റ് പ്രകാശൻ പുത്തൂർ വിശിഷ്ടാതിഥി ആയി.
ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി പ്രസിഡന്റ് സി. എൽ. അബ്ദുൽ റഷീദ്
അദ്ധ്യക്ഷത വഹിച്ചു. വില്പനയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ കെ.ഇമ്പശേഖർ നിർവഹിച്ചു. സന്തോഷ് പള്ളിക്കര വരച്ച ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും ജില്ലാകളക്ടറടേയും ഛായാചിത്രം ചടങ്ങിൽ സമ്മാനിച്ചു.

ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി അഡീഷണൽ സെക്രട്ടറി എം.എം. നൗഷാദ് ചിത്രം ഏറ്റുവാങ്ങി. ഡി.ടി.പി.സി. സെക്രട്ടറി ലിജോ ജോസഫ്, സുകുമാരൻ പൂച്ചക്കാട്,
ജലീൽ മുഹമ്മദ്, മഹമ്മൂദ് ഇബ്രാഹിം, ഷാഫി നെല്ലിക്കുന്ന്, എന്നിവർ സംസാരിച്ചു. ആർട്ടിസ്റ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വിനോദ് ശില്പി സ്വാഗതവും, പ്രസിഡണ്ട് നാരായണൻ രേഖിത നന്ദിയും പറഞ്ഞു.

35 കലാകാരന്മാർ ക്യാമ്പിൽ പങ്കെടുത്തു. CMDRF ലേക്ക് തുക സംഭാവന നൽകി ചിത്രങ്ങൾ വാങ്ങാൻ താല്പര്യമുള്ളവരുടെ ആശയങ്ങൾക്കനുസരിച്ചു പെയിന്റിംഗ് ചെയ്തു ക്യാമ്പിൽ വിൽപ്പന നടത്തി

Read Previous

കനത്ത കാറ്റിനും മഴയ്ക്കും സാധ്യത

Read Next

13കാരിക്കായുള്ള തെരച്ചിലിനിടെ തൃശ്ശൂരിൽ നിന്ന് മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73