
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2024 – 25 പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ചുണ്ട അരയങ്ങാനം റോഡിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ നിർവ്വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. കെ വി ശ്രീലത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ, വാർഡ് മെമ്പർ ശൈലജ, വാർഡ് വികസന സമിതി അംഗം വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
ഈ റോഡ് പൂർത്തിയാകുന്നത് വഴി, മുണ്ടോട്ട് നിന്നും ചുണ്ട വഴി അരയങ്ങാനത്തെ ക്കുള്ള യാത്ര എളുപ്പമാകും. പ്രദേശവാസികളുടെ ചിരകാല അഭിലാഷമായിരുന്നു ഈറോഡ്.