
മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. പരപ്പ വൈ എം സി എ പ്രസിഡന്റ് ജോസ് എബ്രഹാം പാലക്കുഴിയിൽ മുഖ്യാതിഥിയായി. പരപ്പ സെക്രട്ടറി ജെയിംസ് മാത്യു ആലക്കുളം, കാഞ്ഞങ്ങാട് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീശൻ, സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ സുധീഷ് കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷൈജി ജോസഫ് എന്നിവർ സംസാരിച്ചു. സംസാരിച്ചു. മാനേജിങ് ട്രസ്റ്റി സുസ്മിത ചാക്കോ സ്വാഗതം പറഞ്ഞു സംസാരിച്ചു.തുടർന്ന് കാഞ്ഞങ്ങാട് കലിഗ ഡാൻസ് അക്കാദമി, പ്രശസ്ത നാടൻ പാട്ട് കലാകാരൻ സുരേഷ് പള്ളിപ്പാറ, നർത്തകി ചാരുലത ടീച്ചർ, കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക് കോളേജ് എൻ എസ് എസ് പ്രവർത്തകർ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.