കരിന്തളം:ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് വർണ്ണാഭവമായ തുടക്കം. ഇന്നും നാളെയുമായി കുമ്പളപള്ളി കരിമ്പിൽ ഹൈസ്കൂൾ,എസ് കെ ജി എം എ യു പി സ്കൂൾ എന്നിവിടങ്ങളിൽ നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിൻ്റെ ഉദ്ഘാടനം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി നിർവഹിച്ചു. സംഘടക സമിതി വർക്കിംഗ് ചെയർമാൻ വി വി രാജ്മോഹൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി അജിത് കുമാർ,വാർഡ് മെമ്പർ കെ വി ബാബു,പഞ്ചായത്ത് അംഗവും ഫിനാൻസ് കമ്മിറ്റി ചെയർമാനുമായ ഉമേശൻ വേളൂർ ,ചിറ്റാരിക്കൽ എ ഇ ഒ പി പി രത്നാകരൻ,കരിമ്പിൽ ഹൈസ്കൂൾ മാനേജർ അഡ്വക്കേറ്റ് കെ കെ നാരായണൻ,എസ് കെ ജി എം എ യു പി സ്കൂൾ മാനേജർ കെ വിശ്വനാഥൻ,കരിമ്പിൽ ഹൈസ്കൂൾ എച്ച് എം സജി പി ജോസ്, എം പി ടി പ്രസിഡൻറ് കെ രഞ്ജിമ,സ്കൂൾ ലീഡർ മാസ്റ്റർ ബെഞ്ചമിൻ ഷിജോ എന്നിവർ സംസാരിച്ചു സംഘാടക സമിതി ജനറൽ കൺവീനർ കെ ജോളി ജോർജ് സ്വാഗതവും കൺവീനർ ബൈജു കെ പി നന്ദിയും പറഞ്ഞു ശാസ്ത്രോത്സവം നാടിൻറെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.ഇന്ന് സാമൂഹ്യ ശാസ്ത്രം, മേള ഐടി മേളകൾ കരിമ്പിൽ ഹൈസ്കൂളിലും പ്രവൃത്തി പരിചയ മേള എസ് കെ ജി എം യു പി സ്കൂളിലും നടക്കും.നാളെ ശാസ്ത്രമേള കരിമ്പിൽ ഹൈസ്കൂളിലും ഗണിതശാസ്ത്രമേള എസ് കെ ജി എം യു പി സ്കൂളിലും നടക്കും. നാളെ വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത നിർവഹിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ,ഐടി മേളകളിലായി ചിറ്റാരിക്കാൽ ഉപ ജില്ലയിലെ 48 സ്കൂളുകളിൽ നിന്നായി നാലായിരത്തോളം കുട്ടികൾ പങ്കെടുക്കും.