കരിന്തളം:രണ്ടു ദിവസങ്ങളിലായി കുമ്പളപള്ളിയിൽ വെച്ച് നടന്ന ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് പരിസമാപ്തി.821 പോയിന്റ് നേടി ചായ്യോത്ത് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.798 പോയിൻറ് നേടി തോമാപുരം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂൾ റണ്ണർ അപ് ആയി. ഇന്നലെയും ഇന്നുമായി
കുമ്പളപള്ളി കരിമ്പിൽ ഹൈസ്കൂൾ,എസ് കെ ജി എം എ യു പി സ്കൂൾ എന്നിവിടങ്ങളിലായി നടന്നു വന്ന ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിൻ്റെ സമാപന സമ്മേളനവും സമ്മാനദാനവും കിനാനൂർ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത നിർവ്വഹിച്ചു. സംഘടക സമിതി വർക്കിംഗ് ചെയർമാൻ ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ചിറ്റാരിക്കൽ എ ഇ ഒ പി പി രത്നാകരൻ,വി വി രാജ്മോഹൻ ,സിന്ധു വിജയകുമാർ,കെ ജോളി ജോർജ്,എന്നിവർ സംസാരിച്ചു . സംഘടക സമിതി ജോയിൻറ് കൺവീനർ സജി പി ജോസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ ബിനു നന്ദിയും പറഞ്ഞു രണ്ടു ദിവസങ്ങളിലെ ആയി നടന്ന ശാസ്ത്രോത്സവം നാടിൻെറ ഉത്സവമാക്കി മാറ്റുകയായിരുന്നു സംഘാടകസമിതി. രണ്ടു ദിവസങ്ങളിലായി നടന്ന ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ,ഐടി മേളകളിലായി ചിറ്റാരിക്കാൽ ഉപ ജില്ലയിലെ 48 സ്കൂളുകളിൽ നിന്നായി നാലായിരത്തോളം കുട്ടികൾ പങ്കെടുത്തു