നീലേശ്വരം മുനിസിപ്പാലിറ്റിയുടെ ചിറപ്പുറത്തുള്ള വാതകപൊതു ശ്മശാനം എത്രയും പെട്ടെന്ന് നിർമ്മാണ പ്രവർത്തി പൂർത്തികരിച്ച് പ്രവർത്തനം ആരംഭിക്കണമെന്നും ആലിൻങ്കിഴിൽ ജനങ്ങൾക്ക് ഭിഷണി ആയി കിടക്കുന്ന കൂറ്റൻ കുയിലിമരം മുറിച്ചു മാറ്റണമെന്നും ആലിൻ കീഴിൽ റോഡിന് പടിഞ്ഞാറ് ഭാഗം ഒരു ബസ്സ് സ്റ്റോപ്പ് നിർമ്മിക്കണമെന്നും ഓട്ടോ തൊഴിലാളിയുനിയൻ സി ഐ ടിയു ചിറപ്പുറം ആലിൻങ്കിൽ യുനിറ്റ് സമ്മേളം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഏരിയാ സെക്രട്ടറി ഒ.വി രവീന്ദ്രൻ ഉൽഘാടനം ചെയ്തു. അബ്ദുൾ മജീദ് കെ അദ്ധ്യക്ഷത വഹിച്ചു. എ പ്രവിഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി:
അബ്ദുൾമജീദ് കെ പ്രസിഡണ്ട്
പ്രഭാകരൻ വിവിവൈസ് പ്രസിഡണ്ട്
എ പ്രവിഷ് സെക്രട്ടറി
രഞ്ജിത്ത് സിജോ സെക്രട്ടറി
പി വി കൃഷ്ണൻ ട്രഷറർ
എന്നിവരെ തെരഞ്ഞെടുത്തു