
കരിന്തളം:ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് മെയ് 10, 11 തീയതികളിൽ നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ആദ്യ ഫണ്ട് കണ്ണോത്ത് കൃഷ്ണനിൽ നിന്നും ആഘോഷ കമ്മിറ്റി ചെയർമാൻ ഉമേശൻ വേളൂർ ഏറ്റുവാങ്ങി.ചടങ്ങിൽ ആഘോഷ കമ്മിറ്റി വൈസ് ചെയർമാൻ കെ.വി.ശശികുമാർ അധ്യക്ഷത വഹിച്ചു.വി രാജമോഹനൻ, എം. അബൂഞ്ഞി, കെ. കരുണാകരൻ കരിന്തളം,പി. വി. ബാല ഗോപാലൻ,എം. വി. ഗോപാലകൃഷ്ണൻ , വസന്തൻ തോളേനി, പി.വി. പുരുത്തേമൻ , എം. ബാലചന്ദ്രൻ ,എം. വി വിനോദ് ,കെ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു
Tags: Chimmathod fund received Kaliyatta Mahotsavam Karinchamundi Amma Vishnumurthy Devasthanam news