കേരള സംസ്ഥാന എക്സൈസ് വകുപ്പിൻ്റെയും കാസർകോട് ഡിവിഷൻ ജില്ലാ വിമുക്തിമിഷൻ്റെയും സംയുക്കാഭിമുഖ്യത്തിൽ നീലേശ്വരം റോട്ടറി ക്ലബ്ബിൻ്റെ സഹകരണത്തോടെ സ്കൂൾ കുട്ടികളുടെ പാർലമെൻ്റ് സംഘടിപ്പിച്ചു’ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ കുട്ടികൾക്കുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായാണ് വൈവിധ്യമാർന്ന ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെട്ടത് .ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ചായ്യോത്തിലാണ് കുട്ടികളുടെ പാർലമെൻ്റിൻ്റെ ജില്ലാതല ഉദ്ഘാടനം നടന്നത്. .കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ പി കെ ജയരാജ് ബോധവത്കരണ സന്ദേശം നൽകി. എക്സ്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ എൻ.ജി.രഘുനാഥൻ ലഹരിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ പി ധന്യ അധ്യക്ഷയായി .സ്കൂൾ പ്രിൻസിപ്പൾ ടി വി സച്ചിൻ കമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. ദീപേഷ് കുമാർ നന്ദിയും പറഞ്ഞു. സി. ബിജു സി, എം.പി പ്രസന്നകുമാർ ഷാനി .കെ ,സന്തോഷ് കെ ,മനോഹരൻ പി മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു