ഉദിനൂർ : ഗാന്ധിജയന്തിയോടനുബന്ധിച്ച് മുഴുവൻ ക്ലാസുകളിലും കുട്ടികളുടെ നേതൃത്വത്തിൽ ഗാന്ധിസഭ ചേർന്ന് ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ. മഹാത്മാവിനെ കുറിച്ചുള്ള സ്വന്തം രചനകൾ , കഥയരങ്ങ് , നിശ്ചലദൃശ്യാവിഷ്കാരം , നാടകം, വാങ്മയ ചിത്രങ്ങൾ , ഗാനങ്ങൾ, പ്രഭാഷണങ്ങൾ , ഗാന്ധിവര , പ്രശ്നോത്തരി തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാൽ സമ്പന്നമായി ഗാന്ധിസഭകൾ. കുട്ടികൾ തന്നെ രചിച്ച കവിതകൾക്ക് കൂട്ടുകാർ തന്നെ സംഗീതം പകർന്ന് ആലപിച്ചത് പരിപാടിയുടെ സവിശേഷതയായി .കാലങ്ങളായി പിന്തുടർന്നു വന്നതിൽ നിന്നും വ്യത്യസ്തമായി രാഷ്ട്രപിതാവിന് ആദരമർപ്പിക്കാൻ കഴിഞ്ഞതിൻ്റെ സംതൃപ്തിയിലാണ് കുട്ടികൾ. വിദ്യാലയത്തിലെ സാമൂഹ്യശാസ്ത്രം ക്ലബ്ബാണ് ഗാന്ധിസഭ ആസൂത്രണം ചെയ്തത്. ഗാന്ധിസഭക്ക് ശേഷം രക്ഷിതാക്കളും അധ്യാപകരും കുട്ടികളും പങ്കെടുത്ത ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും
പടന്ന പഞ്ചായത്ത് വിദ്യാലയത്തിന് അനുവദിച്ച സോക്ക്പിറ്റിന്റെ സമർപ്പണവും
വാർഡ് മെമ്പർ എം രാഘവൻ നിർവ്വഹിച്ചു.