
നിടുങ്ങണ്ടയിലെ കെ മഹേഷ് ചികിത്സ ധനസഹായത്തിലേക്ക് നിടുങ്ങണ്ടയിലെ കുരുന്നുകൾ അവർക്ക് കിട്ടിയ പെരുന്നാൾ തുക ചികിത്സ കമ്മിറ്റിക്ക് നൽകി മാതൃകയായി.ചികിത്സകമ്മിറ്റി ട്രഷറർ നിടുങ്ങണ്ടയിലെ സമദ് ഹാജിയുടെ പേരമക്കളായ റയ്ഹാൻ റാഷിദ്,മുഹമ്മദ് റാഷിദ്, അലി ഹൈസിൻ റാഷിദ് എന്നിവരാണ് ചെറിയ പെരുന്നാളിന് കിട്ടിയ തുക ചികിത്സ ഫണ്ടിലേക്ക് സംഭാവന നൽകിയത് മുൻ എഡിഎമ്മും ചികിത്സ കമ്മിറ്റിയുടെ രക്ഷധികാരിയുമായ എ കെ രമേന്ദ്രൻ തുക ഏറ്റുവാങ്ങി ചികിത്സ കമ്മിറ്റി വർക്കിങ് ചെയർമാനും നഗരസഭ കൗൺസിലറുമായ കെ പ്രീത, കൺവീനർ സുരേഷ്ബാബു വർക്കിങ് കൺവീനർ അഷറഫ് നെടുങ്കണ്ട നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി ഗൗരി, സുമേഷ് എന്നിവർ സംബന്ധിച്ചു