
രാവണീശ്വരം സി അച്യുതമേനോൻ ഗ്രന്ഥാലയം ആൻഡ് വായനശാലയിൽ കുട്ടികളുടെ അവധിക്കാല വായന പരിപോഷണ പദ്ധതിയായ വായനാവെളിച്ചത്തിലൂടെ രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും. പരിപാടിയുടെ ഉദ്ഘാടനം ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ സുനിൽ പട്ടേന നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അജയകുമാർ ടി എ,സെക്രട്ടറി പി ബാബു പ്രസിഡണ്ട് കെ വി കാമരാജൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.വായന വെളിച്ചം പരിപാടിയുടെ ഭാഗമായി ഗ്രന്ഥാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.വയനാ വെളിച്ചം ഉദ്ഘാടനം, വായന കൂട്ടങ്ങൾ രൂപീകരണം,കഥാപാത്ര ചിത്രീകരണം, കഥാപാത്ര അവതരണം,ഗ്രൂപ്പ് തല ചർച്ച,പുസ്തക സംവാദം വീട്ടുമുറ്റ പുസ്തക ചർച്ച, കടലോര വായന, തെരുവോര വായന, കയ്യെഴുത്ത് മാസിക തയ്യാറാക്കൽ, വായനാക്കുറിപ്പ് തയ്യാറാക്കൽ. പ്രകൃതി വായന, വിജ്ഞാന വിനോദയാത്രകൾ, അനുമോദനങ്ങൾ എന്നിവ വായന വെളിച്ചം പരിപാടിയുടെ ഭാഗമായി ഏപ്രിൽ മെയ് മാസങ്ങളിൽ സംഘടിപ്പിക്കും.ചടങ്ങിൽ ഈ വർഷത്തെ എൻ എം എം എസ് വിജയികളായ ബാലവേദി കുട്ടികൾ ശ്രീരാഗ്, അഭിനവ് എന്നിവരെ സുനിൽ പട്ടേന അനുമോദിച്ചു. വായന വെളിച്ചം കൺവീനർ സോയ.കെ കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബാലവേദി സെക്രട്ടറി സൗമ്യ സുകുമാരൻ സ്വാഗതവും ബാലവേദി മെമ്പർ സവി ന കെ നന്ദിയും പറഞ്ഞു. തുടർന്ന് നാടക-സിനിമ- മെന്റലിസ്റ്റ് സനൽ പാടിക്കനം കളിക്കുടുക്ക എന്ന ഏകദിന നാടക കളരി സംഘടിപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് പുസ്തക വിതരണം നടത്തി. ആഴ്ച തോറും വായനക്കൂട്ടങ്ങൾ ചേർന്നു ചർച്ചകളും വായനക്കുറിപ്പും തയ്യാറാക്കും.