ലഹരിക്കെതിരെ ബോധവൽക്കരണവുമായി ബേക്കൽ ശിശു സൗഹൃദ ജനമൈത്രി പോലീസ്. പെരിയ എസ് പി എസ് യൂണിറ്റുമായി ചേർന്ന് പെരിയ ടൗണിലെ കടകളിൽ രാസലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, വിതരണം, വിനിമയം, എന്നിവ കഠിനമായ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് എന്ന ലഹരി വിരുദ്ധ സ്റ്റിക്കർ പതിച്ചാണ് ബേക്കൽ ജനമൈത്രി പോലീസ് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനം നടത്തിയത്. ബേക്കൽ സബ്ബ് ഇൻസ്‌പെക്ടർ അബ്ദുൽ സലാം, ശിശു സൗഹൃദ പോലീസ് ഓഫീസർ ശൈലജ. എം, എസ് പി സി ചാർജ് വഹിക്കുന്ന അധ്യാപികമാരായ സതി, ധന്യ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.