The Times of North

Breaking News!

അമിതവേഗത്തിൽ കാറോടിച്ച യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ചു   ★  വൻ ലാഭവിഹിതം മോഹിച്ച് പണം നിക്ഷേപിച്ച യുവതിക്കും മാതാവിനും 27 ലക്ഷം രൂപ നഷ്ടമായി   ★  ഒമ്പതിനായിരം പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളുമായി ആസം സ്വദേശി പിടിയിൽ   ★  കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നീലേശ്വരത്തുവൻ ലഹരി വേട്ട   ★  കണ്ണൂര്‍ കൈതപ്രത്ത് യുവാവിനെ വെടിവെച്ചു കൊന്നു   ★  നാഷണൽ നെറ്റ്‌വർക്ക് മാർക്കറ്റേഴ്സ് അസോസിയേഷൻ (ഐ എൻ ടി യു സി) കാസർഗോഡ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.   ★  ഗ്യാസ് ഏജൻസി ജീവനക്കാരനെ ആദരിച്ചു   ★  'വ്യഥ' പുസ്തക ചർച്ച നടത്തി   ★  കെ.വി. കുമാരൻ മാസ്റ്ററിനെ സന്ദേശംലൈബ്രറി ആദരിച്ചു   ★  പോസ്റ്റോഫീസ് പ്രവര്‍ത്തനപരിധി മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണം; നഗരസഭാ വൈസ് ചെയര്‍മാന്റെ നേതൃത്വത്തിൽ നിവേദനം നല്‍കി

പി അപ്പുക്കുട്ടന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന്‍റെ മുൻ സെക്രട്ടറിയും പ്രശസ്ത നിരൂപകനുമായ പി അപ്പുക്കുട്ടന്‍റെ നിര്യാണം പുരോഗമന സാംസ്കാരിക സമൂഹത്തിന് കനത്ത നഷ്ടമാണ്. മൗലികമായ രീതിയില്‍ സാഹിത്യ കൃതികളെ സമീപിപ്പിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നതില്‍ സവിശേഷമായ കഴിവുണ്ടായിരുന്നു പി അപ്പുക്കുട്ടന്. പുരോഗമന കലാ സാഹിത്യ സംഘത്തെ മികച്ച സംഘാടന പാടവത്തോടെ അദ്ദേഹം നയിച്ചു. പു.ക.സ യുടെ സന്ദേശം അതുവരെ എത്താത്ത മേഖലകളിലും ജനവിഭാഗങ്ങളിലും എത്തിക്കുന്നതില്‍ പ്രത്യേക ശ്രദ്ധവെച്ചു.

കേരള സംഗീത നാടക അക്കാദമിയുടെയും ഗ്രന്ഥശാലാ സംഘത്തിൻ്റെയും നേതൃത്വത്തിലിരുന്ന് പ്രവര്‍ത്തനങ്ങളെ ഗ്രാമതലങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവരുന്നതിലും ശ്രദ്ധേയമായ രീതിയില്‍ ജനകീയമാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. പ്രഭാഷകൻ, നാടക പ്രവർത്തകൻ എന്നീ നിലകളിലും അപ്പുക്കുട്ടൻ ശ്രദ്ധേയനായി. വിജ്ഞാനപ്രദമായ ഒട്ടനവധി പ്രബന്ധങ്ങളും കൃതികളും അദ്ദേഹത്തിന്‍റേതായുണ്ട്. അവ സമൂഹത്തെ നവോത്ഥാനപരമായ ഉള്ളടക്കത്തോടെ മുമ്പോട്ട് നയിക്കുന്നതില്‍ വരുംകാലത്തും വലിയ പങ്ക് വഹിക്കും. പി അപ്പുക്കുട്ടന്‍റെ വിയോഗത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

Read Previous

അപ്പുക്കുട്ടൻ മാസ്റ്ററുടെ വേർപാട് സാംസ്കാരിക കേരളത്തിന് തീരാനഷ്ടം

Read Next

ഭിന്നശേഷിക്കാരായ ലോട്ടറി ഏജൻ്റുമാർക്ക് 5000 രൂപ വീതം ബാങ്കിൽ എത്തിച്ചു: മന്ത്രി ഡോ. ബിന്ദു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73