
മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 21ന് രാവിലെ പത്തിന് പിലിക്കോട് കാലിക്കടവ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല യോഗം പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടക്കും. വാർഷികാഘോഷത്തിന്റെ ജില്ലാതല സംഘാടകസമിതി യോഗം കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ ശശീന്ദ്രന്‍ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിന്റെ കഴിഞ്ഞ 9 വര്‍ഷത്തെ വികസന ക്ഷേമ നേട്ടങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഈ ആഘോഷ പരിപാടിയെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ആഘോഷ പരിപാടികൾ സമയബന്ധിതമായി സംഘടിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം മന്ത്രി അഭ്യർത്ഥിച്ചു
സബ് കമ്മിറ്റികളുടെ പ്രത്യേക യോഗങ്ങള്‍ നടത്തി ചുമതലകള്‍ നല്‍കണമെന്നും ഓരോ കമ്മിറ്റികളും വര്‍ക്കിംഗ് പ്ലാനുകള്‍ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നും മന്ത്രി പറഞ്ഞു. സബ് കമ്മറ്റി കണ്‍വീനര്‍മാരുടെ യോഗം പ്രത്യേകം വിളിച്ച് പ്രവര്‍ത്തനങ്ങളില്‍ വ്യക്തത വരുത്തണം. ഏപ്രില്‍ 4, 5 തീയ്യതികള്‍ക്കകം എല്ലാ സബ് കമ്മറ്റികളും യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കണം. പരിപാടിയോട് അനുബന്ധിച്ച് കണ്ണൂരില്‍ നടക്കുന്ന മേഖല യോഗത്തില്‍ കാസര്‍കോടിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്നും മന്ത്രി അറിയിച്ചു. പൊതുജനങ്ങളോടൊപ്പം ഉദ്യോഗസ്ഥരുടെയും പങ്കാളിത്തം വാര്‍ഷികാഘോഷ പരിപാടിയില്‍ ഉറപ്പുവരുത്താന്‍ അതാത് വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനമാണ് പിലിക്കോട് കാലിക്കടവ് മൈതാനത്ത് നടക്കുന്നത്,
പരിപാടികള്‍ മാതൃകാപരമായി സംഘടിപ്പിക്കാന്‍ ജീവനക്കാരും ജനപ്രതിനിധികളും സഹകരിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. എല്ലാ ജീവനക്കാരും പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണം എംഎൽഎ പറഞ്ഞു പരിപടിയുടെ പ്രചരണ പരിപാടികള്‍ കൂടുതല്‍ മികച്ചതാക്കണമെന്നും കൂടുതല്‍ ജന പങ്കാളിത്തം പരിപാടിയില്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ മുന്നോടിയായി മന്ത്രി പങ്കെടുക്കുന്ന പ്രത്യേക അവലോകനയോഗം ഏപ്രില്‍ പത്തിന് കാലിക്കടവില്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ എ.ഡി.എം പി.അഖില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ ഡിവൈഎസ്പി മാർ പങ്കെടുത്തു.
ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ചെയര്‍മാനും എം. രാജഗോപാലന്‍ എം.എല്‍.എ വര്‍ക്കിങ് ചെയര്‍മാനായും ജില്ലാകളക്ടര്‍ കെ.ഇമ്പശേഖര്‍ ജനറല്‍ കണ്‍വീണറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറായും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷറഫ്, ഇ.ചന്ദ്രശേഖരന്‍, സി.എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്ന കുമാരി, വാര്‍ഡ് മെമ്പര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മറ്റിയാണ് രൂപീകരിച്ചത്.
ഉപസമിതികൾ
മുഖ്യമന്ത്രിയുടെ യോഗം :
ചെയര്‍പേഴ്‌സണ്‍: പി. ബേബി ബാലകൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കണ്‍വീനര്‍: ആര്യ പിരാജ് ജില്ലാ സാമൂഹിക നീതി ഓഫീസര്‍
എക്‌സിബിഷന്‍ കമ്മിറ്റി:
ചെയര്‍പേഴ്‌സണ്‍ : പി പി പ്രസന്നകുമാരി പ്രസിഡന്റ് പിലിക്കോട് ഗ്രാമപഞ്ചായത്ത്
കണ്‍വീനര്‍ : വി.ചന്ദ്രന്‍ കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസ് ,
ജോയിൻ കൺവീനർ കെ സജിത് കുമാർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ
ടെക്‌നിക്കല്‍ കമ്മിറ്റി
ചെയര്‍മാന്‍ :പി.വി മുഹമ്മദ് അസ്ലം പ്രസിഡന്റ് പടന്ന ഗ്രാമപഞ്ചായത്ത്
കണ്‍വീനര്‍:വിനോദ്കുമാര്‍ കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍
പ്രോഗ്രാം കമ്മിറ്റി
ചെയര്‍മാന്‍ : മാധവന്‍ മണിയറ പ്രസിഡന്റ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്
കണ്‍വീനര്‍ :പി അഖില്‍ എ.ഡി.എം
കള്‍ച്ചറല്‍ കമ്മിറ്റി
ചെയര്‍മാന്‍: വി.വി സജീവന്‍ പ്രസിഡന്റ്് വലിയപറമ്പ് ഗ്രാമപഞ്ചായത്ത്
കണ്‍വീനര്‍:. ലിലിറ്റി തോമസ് ജില്ലാ ടൗണ്‍ പ്ലാനര്‍
റിസപ്ഷന്‍ കമ്മിറ്റി
ചെയര്‍പേഴ്‌സണ്‍ : സിവി പ്രമീള ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കണ്‍വീനര്‍ : മനോജ് കുമാര്‍ നീലേശ്വരം നഗരസഭാ സെക്രട്ടറി
ട്രാന്‍സ്‌പോര്‍ട്ട് അക്കോമഡേഷന്‍ കമ്മിറ്റി
ചെയര്‍പേഴ്‌സണ്‍ : ടിവി ശാന്ത നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍
കണ്‍വീനര്‍ : ശ്രീകുമാര്‍, ഡിഡി ടൂറിസം, ജോയിൻ കൺവീനർ ഡിടിപിസി സെക്രട്ടറി ജിജേഷ്
ശുചിത്വ കമ്മിറ്റി
ചെയര്‍മാന്‍: വി കെ ബാവ പ്രസിഡന്റ്് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്
കണ്‍വീനര്‍ : പി ജയന്‍ ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍
ഫുഡ് കമ്മിറ്റി
ചെയര്‍മാന്‍: എം മനു ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത്
കണ്‍വീനര്‍ : കെ എന്‍ ബിന്ദു ജില്ലാ സപ്ലൈഓഫീസര്‍
മെഡിക്കല്‍ കമ്മിറ്റി
ചെയര്‍മാന്‍: ഗിരിജ മോഹന്‍ പ്രസിഡന്റ് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്
കണ്‍വീനര്‍: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോഎ.വി രാംദാസ്
ഫുഡ് സേഫ്റ്റി
ചെയര്‍മാന്‍: ജോസഫ് മുത്തോലി പ്രസിഡന്റ് ഈസ്റ്റ് എളേരി പഞ്ചായത്ത്
കണ്‍വീനര്‍: അസിസ്റ്റന്റ് കമ്മീഷണര്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്
വളണ്ടിയര്‍/ക്രമസമാധാനം
ചെയര്‍മാന്‍: കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാര്‍
കണ്‍വീനര്‍: ബാബു പെരിങ്ങോത്ത് ഡി.വൈ.എസ്പി കാഞ്ഞങ്ങാട്
മീഡിയ കമ്മിറ്റി
ചെയര്‍മാന്‍: ജില്ലാപഞ്ചായത്ത് അംഗം സി.ജെ സജിത്ത്
കണ്‍വീനര്‍: ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുൽലത്തീഫ് മഠത്തില്‍
പബ്ലിസിറ്റി കമ്മറ്റി
ചെയര്‍മാന്‍: പീ കെ ലക്ഷ്മി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് ്പ്രസിഡന്റ്
കണ്‍വീനര്‍:എ.പി ദില്‍ന അസിസ്റ്റന്റ് എഡിറ്റര്‍ പി.ആര്‍.ഡി