The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

വയനാട് മെമ്മോറാണ്ടം സംബന്ധിച്ച വ്യാജവാർത്തക്കെതിരെ സർക്കാർ നിയമനടപടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ.

വയനാട് ദുരന്തത്തിന്റെ കണക്ക് പെരിപ്പിച്ചു കാണിച്ചു എന്ന് പറയുന്നവർക്ക് കണക്ക് ഓരോന്നായി പരിശോധിക്കാമായിരുന്നുവെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിമർശിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്ന വേളയിലാണ് മുഖ്യമന്ത്രി കണക്ക് പറഞ്ഞ് മാധ്യമങ്ങളെ വിമർശിച്ചത്. എസ്റ്റിമേറ്റ് തുകയെ ചെലവാക്കിയ തുക എന്ന് പറഞ്ഞ് ദുർവ്യാഖ്യാനിച്ച് പ്രചരിപ്പിച്ചു. മനക്കണക്ക് വെച്ച് തയ്യാറാക്കുന്നതല്ല മെമ്മോറാണ്ടം. ഇതിനെല്ലാം ശാസ്ത്രീയ മാർഗങ്ങളുണ്ട്. മെമോറാണ്ടത്തിൽ ഒരിടത്തും പെരുപ്പിച്ച് കാട്ടിയ കണക്കുകൾ അല്ല. പരമാവധി സഹായം ലഭിക്കണം എന്നത് മുന്നിൽ കൊണ്ടുള്ള കണക്കാണ്. കേന്ദ്ര സർക്കാർ ഇതിനൊന്നും നമുക്ക് പണം തരേണ്ടാ എന്ന നിലപാട് എടുക്കാൻ സാധിക്കില്ല.
മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരെല്ല. വിദഗ്ധർ തയ്യാറാക്കിയ കണക്കിനെയാണ് കള്ളക്കണക്കായി പ്രചരിപ്പിച്ചത്. 2012 മുതൽ സർക്കാരുകൾ സമർപ്പിച്ച മെമ്മോറാണ്ടം വെബ്സൈറ്റിൽ ലഭ്യമാണ്. മറ്റ് വിഹിതങ്ങൾ പോലെയല്ല ഈ തുക ഉപയോഗിച്ചില്ലെങ്കിൽ ലാപ്സായി പോകില്ല. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഒരു രൂപ പോലും ചെലവഴിക്കാൻ സാധിക്കില്ല.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് ഇതിന്റെ ചുമതല കേരളത്തിൻറെ സാഹചര്യം എല്ലാവർക്കും അറിയാമല്ലോ. നിലവിലെ മാനദണ്ഡത്തിലെത്തുക പര്യാപ്തമല്ല. മാനദണ്ഡ പ്രകാരം ദുരിതാശ്വാസ പ്രവർത്തനത്തിന് തുച്ഛമായ തുകയെ ലഭിക്കാറുള്ളൂ. ആ തുക പോലും ലഭിക്കാറില്ല. അതാണ് അനുഭവം. അവിടെയാണ് പരമാവധി തുക ലഭിക്കണമെന്ന് കണ്ടു തയ്യാറാക്കിയ മെമ്മോറാണ്ടത്തെ അപമാനിച്ചത്. ആ തുക പോലും ലഭിക്കരുത് എന്നതായിരുന്നു ലക്ഷ്യം’- മുഖ്യമന്ത്രി പറഞ്ഞു.വയനാട് മെമ്മോറാണ്ടം സംബന്ധിച്ച വ്യാജവാർത്തക്കെതിരെ സർക്കാർ നിയമനടപടിയിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാദ്യമായ എല്ലാ മാധ്യമങ്ങൾ ഇത്തരത്തിലുള്ള എല്ലാ കഥകൾ പ്രചരിപ്പിക്കുന്നത്. സർക്കാരിനെതിരെ മാത്രമല്ല തങ്ങൾക്ക് ഹിതകരമല്ലാത്ത വ്യക്തികൾക്കെതിരെയും ഇത്തരം പ്രചരണങ്ങൾ നടത്തിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. കെവിൻ കേസും ഓമനക്കുട്ടന്റെ കാര്യവും ഓർമ്മിപ്പിച്ച് വ്യാജവാർത്തയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സംസാരിച്ചു.

Read Previous

അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തി; മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം 

Read Next

എം എം ലോറന്‍സ് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73