നീലേശ്വരം: ആറ് തീവണ്ടികൾക്ക് സ്റ്റോപ്പനുവദിച്ചതോടെയാത്രക്കാരുടെ എണ്ണത്തിൽ ക്രമതീതമായ വർധനവ് രേഖപ്പെടുത്തിയ നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ ചെന്നൈ സെൻട്രൽ – മംഗളൂരു, സെൻട്രൽ -ചെന്നൈ സെൻട്രൽ മെയിൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിനും ,ഓക്ക -എറണാകുളം ജംഗ്ഷൻ – ഓക്ക എക്സ്പ്രസ്സിനും കൊച്ചുവേളി- മംഗളൂരു ജംഗ്ഷൻ – കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിനും സ്റ്റോപ്പനുവദിക്കണമെന്ന് നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുക്കൊണ്ട് റെയിൽവെ അധികൃതർക്ക് നിവേദനവുമയച്ചു. വർഷങ്ങൾക്ക് മുമ്പ് നീലേശ്വരത്ത് സ്റ്റോപ്പുണ്ടായിരുന്ന ചെന്നൈ മെയിലിന് സ്റ്റോപ്പനുവദിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. ജനകീയ പ്രതിഷേധങ്ങളുടെയും ജനപ്രതിനിധികളുടേയും റെയിൽവെ ഉദ്യോഗസ്ഥരുടേയും ഇടപെടലിൻ്റെയും ഫലമായി കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നീലേശ്വരത്ത് ആറു തീവണ്ടികൾക്ക് സ്റ്റോപ്പനുവദിച്ചിരുന്നു.
ജനകീയ കൂട്ടായ്മ യോഗത്തിൽ പ്രസിഡണ്ട് ഡോ. നന്ദകുമാർ കോറോത്ത് അധ്യക്ഷനായി. സെക്രട്ടറി കെ.വി.സുനിൽരാജ്,പത്മനാഭൻ മാങ്കുളം, സേതു ബങ്കളം, ഗോപിനാഥൻ മുതിരക്കാൽ, സി. കെ അബ്ദുൾ സലാം, എ.വി.പത്മനാഭൻ, സി.കെ.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു