പയ്യന്നൂർ: പയ്യന്നൂരിലെ വ്യാപാരികളുടേയും പോലീസിൻ്റേയും ഉറക്കം കെടുത്തി കഴിഞ്ഞരണ്ടു വർഷകാലത്തോളമായി സ്കൈപ്പർ സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ25 ഓളം വ്യാപാര സ്ഥാപനങ്ങൾ കുത്തി തുറന്ന് മോഷണം നടത്തി കടന്നുകളഞ്ഞ അന്തർ സംസ്ഥാന മോഷ്ടാവിനെ ദ്രുതഗതിയിൽ പിടികൂടിയകണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് രൂപം നൽകിയ പയ്യന്നൂർ ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡിനെ പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്സിൻ്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു. 17 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പയ്യന്നൂർ ജു ജു ഇൻ്റർനാഷണലിൽ നടക്കുന്ന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. ചേമ്പർ പ്രസിഡണ്ട് കെ.യു.വിജയകുമാർ അധ്യക്ഷത വഹിക്കും. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസ് മുഖ്യാതിഥിയായി ആദരവും ഉപഹാര സമർപ്പണവും നടത്തും. പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ്കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ഷിജോ അഗസ്റ്റിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ അഞ്ചില്ലത്ത്, എൻ.എം.അഷറഫ്, സിവിൽ പോലീസ് ഓഫീസർ എ.ജി. അബ്ദുൾ ജബ്ബാർ എന്നിവർ ആദരവ് ഏറ്റുവാങ്ങും. ചേമ്പർ വർക്കിംഗ് പ്രസിഡണ്ട് സുമിത്രൻ വി. പി സദസ്സിനെ പരിചയപ്പെടുത്തും.എം. പി. തിലകൻ ആശംസകൾ നേരും.വി. നന്ദകുമാർ സ്വാഗതവും എം.കെ.ബഷീർ നന്ദിയും പറയും.