നീലേശ്വരം സീനിയർ ചേമ്പറിൻ്റെ ആഭിമുഖ്യത്തിൽ മഹാത്മാ ബി.എഡ് സെൻ്ററിലെ വിദ്യാർത്ഥികൾക്കായി ഗർഭാശയ കാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തി.കെ. രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേമ്പർ മുൻ ദേശീയ പ്രസിഡൻ്റ് ഡോ: എ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ഹോമിയോ ആശുപത്രി റിട്ട. സൂപ്രണ്ട് ഡോ: സുലേഖാ രാമകൃഷ്ണൻ, കെ. പി വിനോദ് കുമാർ എന്നിവർ ക്ലാസ്സെടുത്തു. പ്രിൻസിപ്പാൾ ഡോ:വി.ആർ രമ്യ, സീനിയർ ചേമ്പർ സെക്രട്ടറി സി. ഈപ്പൻ, സ്റ്റാഫ് സെക്രട്ടറി ഡോ: സുരേഷ് കൊക്കോട്ട്, കെ.രാജ് മോഹൻ നായർ, കെ.വി സുനിൽ രാജ് എന്നിവർ പ്രസംഗിച്ചു.